മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു




കോഴിക്കോട് : മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞതായി എഡിറ്റര്‍ പ്രമോദ്‌ രാമന്‍ ടെലിവിഷനിലൂടെ അറിയിച്ചു.

 സുരക്ഷാകാരണം പറഞ്ഞാണ്‌ നിരോധനമെന്നും പ്രമോദ്‌ രാമന്‍ പറഞ്ഞു. എന്നാല്‍ വിശദാംശം ലഭ്യമാക്കിയിട്ടില്ല. നിയമനടപടിയിലേക്ക്‌ നീങ്ങുകയാണ്‌. നടപടികള്‍ പൂര്‍ത്തിയായ ശേഷം വിശദാംശങ്ങള്‍ അറിയിക്കും. നീതി പുലരുമെന്ന വിശ്വാസത്തോടെ ഇപ്പോള്‍ തല്‍ക്കാലം സംപ്രേഷണം നിര്‍ത്തുന്നു-എഡിറ്റര്‍ അറിയിച്ചു.
Previous Post Next Post