പാലക്കാട്: പാലക്കാട്ട് ബിരുദ വിദ്യാര്‍ഥിനി ജീവനൊടുക്കി. ഉമ്മിനി സ്വദേശിനിയും എംഇഎസ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയുമായ ബീനയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന മനോവിഷമത്താലാണ് ബീന ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.പരീക്ഷഫീസ് അടയ്ക്കാന്‍ ബീനയുടെ അമ്മ കഴിഞ്ഞ ദിവസം കോളജിലെത്തിയിരുന്നു. എന്നാല്‍ സമയം കഴിഞ്ഞതിനാല്‍ അധികൃതര്‍ പണം സ്വീകരിച്ചിരുന്നില്ല.
കുട്ടികളുടെ വിവരങ്ങളും ഫീസൊടുക്കേണ്ട ലിങ്കും യൂണിവേഴ്സിറ്റിക്ക് കൈമാറിയെന്നായിരുന്നു കോളജ് ജീവനക്കാർ അറിയിച്ചത്. കോളജ് ഫീസ് മാത്രം അടച്ച് അമ്മ വീട്ടിലേക്ക് മടങ്ങി. വിവരമറിഞ്ഞത് മുതൽ ബീന ഏറെ വിഷമത്തിലായിരുന്നു. തുടർന്നാണ് വീടിനുള്ളിൽ ബീനയെ മരിച്ചനിലയിൽ കണ്ടെത്തിയത്.