ഒൻപതുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വളർത്തച്ഛനെ തല്ലിക്കൊന്ന് വലിച്ചെറിഞ്ഞ് സഹോദരൻമാർ


ഒൻപതുവയസുകാരി സഹോദരിയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച വളർത്തച്ഛനെ കൗമാരക്കാരായ രണ്ട് സഹോദരൻമാരും കൂട്ടുകാരനും ചേർന്ന് കൊന്നു. അമേരിക്കയിലെ ടെക്സാസിൽ നിന്നാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 42 വയസുള്ള ഗബ്രിയേലിനെയാണ് മൂന്നുപേർ ചേർന്ന് തല്ലിക്കൊന്നത്. സംഭവത്തിൽ സഹോദരൻമാരായ 17കാരൻ ക്രിസ്ത്യന്‍ ട്രിവി, 18 വയസുള്ള അലജാന്‍ഡ്രോ ട്രിവി, ഇവരുടെ കുടുംബസുഹൃത്ത് കൂടിയായ എഡ്‌വാര്‍ഡോ മെലന്റസ് എന്നിവരാണ് വളർത്തച്ഛന്റെ കൊലപാതകത്തിന് പിന്നിൽ.
സഹോദരിയെ ഉപദ്രവിച്ചത് അറിഞ്ഞ് ചോദ്യം ചെയ്ത സഹോദരൻമാരെ വളർത്തച്ഛൻ തല്ലുകയായിരുന്നു. ഇതോടെയാണ് സംഘം ചേർന്ന് ഇവർ തിരിച്ചടിച്ചത്. മർദിച്ച് അവശനാക്കിയ വളർത്തച്ഛനെ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കുകയും ചെയ്തു. ഇവിടെ കിടന്നാണ് ഇയാൾ മരിച്ചത്. പിന്നീട് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയ വിവരം പൊലീസിനെ അറിയിക്കുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. 
Previous Post Next Post