കോട്ടയം മറ്റക്കരയിൽ ഭര്‍ത്താവ് ഭാര്യയെ കുത്തിയ ശേഷം ജീവനൊടുക്കി




കോട്ടയം: അകലക്കുന്നം മറ്റക്കര കരിമ്പാനിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ജീവനൊടുക്കി.
      തച്ചിലങ്ങാട് കുഴിക്കാട്ട് വീട്ടില്‍ അറുപതുകാരനായ സുരേന്ദ്രനാണ് ഭാര്യ പുഷ്പമ്മയെ കുത്തിയ ശേഷം ജീവനൊടുക്കിയത്. കുത്തേറ്റ പുഷ്പമ്മയെ നാട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനിടെയാണ് സുരേന്ദ്രന്‍ തൂങ്ങിമരിച്ചത്. എല്‍ഐസി ഏജന്‍റായ സുരേന്ദ്രനും ഭാര്യ പുഷ്പമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മക്കള്‍ മറ്റൊരു വീട്ടിലാണ് താമസം. വഴക്കുണ്ടായതിനിടെ പ്രകോപിതനായ സുരേന്ദ്രന്‍ ഭാര്യയെ കുത്തുകയായിരുന്നു.

Previous Post Next Post