മാധ്യമ പ്രവർത്തകയ്‌ക്ക് നേര അതിക്രമം നടത്തിയ പ്രതി പിടിയിൽ.

ആറ്റിങ്ങലിൽ മാധ്യമ പ്രവർത്തകയ്‌ക്ക് നേര അതിക്രമം നടത്തിയ പ്രതി പിടിയിൽ.ബാലരാമപുരം നെല്ലിവിള പുതുവൽ പുത്തൻ വീട്ടിൽ  അച്ചു കൃഷ്ണ(21)നെയാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാത്രി 8 അര മണിയോടെ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. ബസ് കാത്ത് നിന്ന മാധ്യമ പ്രവർത്തകയോട് മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച ശേഷം മോശമായി പെരുമാറുകയായിരുന്നു. തുടർന്ന് യുവതി ബഹളം വെച്ചപ്പോൾ പ്രതി ഓടുകയും യുവതിയും നാട്ടുകാരും ഓടിക്കൂടി യുവാവിനെ പിടികൂടിയെങ്കിലും നാട്ടുകാരെ ആക്രമിച്ച ശേഷം ഇയാൾ വിവസ്ത്രനായി ഓടി മറയുകയായിരുന്നു. നാട്ടുകാരും പോലീസും ഇയാളെ തിരഞ്ഞെങ്കിലും പിടികൂടാനായില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ ആറ്റിങ്ങൽ മാമം ഭാഗത്തു നിന്നും പ്രതിയെ ആറ്റിങ്ങൽ പോലീസ് പിടികൂടി.
Previous Post Next Post