കൊവിഡ് രോഗിയെ അടുത്ത് പരിചരിക്കുന്നവര്‍ക്ക് മാത്രം ക്വാറന്റൈന്‍; മന്ത്രി വീണാ ജോര്‍ജ്



കൊവിഡ് രോഗിയെ അടുത്ത് പരിചരിക്കുന്നവര്‍ക്കു മാത്രം ക്വാറന്റൈന്‍ മതിയെന്ന് മന്ത്രി വീണാ ജോര്‍ജ്. കൊവിഡ് മൂന്നാം തരംഗത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം അന്‍പതിനായിരം കടന്ന് അളവില്‍ തുടരുന്നുവെന്നും മന്ത്രി അറിയിച്ചു. അതേസമയം ഐ സി യു ആവശ്യമായി വരുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനയില്ലെന്നും മന്ത്രി പറഞ്ഞു.*

*15-17 വയസ്സ് വരെയുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ 70% പൂര്‍ത്തിയായി. ബൂസ്റ്റര്‍ ഡോസ് 5 ലക്ഷം കഴിഞ്ഞു. കൂടുതല്‍ ഡോകടര്‍മാരുടെ സേവനം ഉറപ്പാക്കണം. ടെലി കണ്‍സള്‍ട്ടേഷന്‍ സൗകര്യം ഉപയോഗിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്നും മന്ത്രി അറിയിച്ചു.*

Previous Post Next Post