പ്രഥമ കേരള ഒളിമ്പിക്സ് മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീട്





തിരുവനന്തപുരത്ത് നടത്താനിരുന്ന പ്രഥമ കേരള ഒളിമ്പിക്സ് മാറ്റിവച്ചു. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് തീരുമാനം.

ഫെബ്രുവരി 15 മുതല്‍ 24 വരെയായിരുന്നു ഒളിമ്പിക്സ് നടത്താന്‍ തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ പുതുക്കിയ തീയതി കേരള ഒളിമ്പിക്സ് അസോസിയേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

അതേസമയം,രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന ഒളിമ്ബിക്സ് നടക്കുന്നത്. കേരള ഒളിമ്ബിക് അസോസിയേഷന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഒളിമ്ബിക്സിന്‍റെ മുഖ്യ രക്ഷാധികാരി മുഖ്യമന്ത്രി പിണറായി വിജയനാണ്.

Previous Post Next Post