പാലക്കാട്: പതിനഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്ക് 20 വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും ശിക്ഷ.
മണ്ണാര്‍ക്കാട് സ്വദേശി ഹനീഫ (33) യ്ക്കാണ് മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ്(പോക്സോ) കോടതി ജഡ്ജി പിപി സെയ്തലവി ശിക്ഷ വിധിച്ചത്.
പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.
പ്രതി ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ 10 വര്‍ഷം കഠിന തടവ് അനുഭവിച്ച ശേഷം ഇയാള്‍ക്ക് പുറത്തിറങ്ങാനാവും. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം.
2014 ജൂണ്‍ 28 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രാലോഭിപ്പിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന് കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി സുബ്രഹ്മണ്യനാണ് കേസ് വാദിച്ചത്.