വാലന്റൈന്‍സ് ഡേ പാര്‍ട്ടിക്കായി എത്തിച്ച 20 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി ഒരാള്‍ പിടിയിൽ

കോഴിക്കോട്: വാലന്റൈന്‍സ് ദിനത്തില്‍ പാര്‍ട്ടിക്കായി വില്‍പ്പനയ്ക്ക് എത്തിച്ചത് 20 ലക്ഷം രൂപയുടെ മാരകമയക്കുമരുന്നുകള്‍.
കേസില്‍ താമരശേരി അമ്ബായത്തോട് സ്വദേശി റോഷനെ ഫറോക്ക് എക്‌സൈസ് സംഘം പിടികൂടി.
13.103 മില്ലി ഗ്രാം എം.ഡി.എം.എയും 25 എല്‍.എസ്.ഡി സ്റ്റാമ്ബുകളും ഇയാളിടെ പക്കല്‍ നിന്നും പിടിച്ചെടുത്തു. വാലന്റൈന്‍സ് ഡേ പാര്‍ട്ടിക്ക് വില്‍പ്പന നടത്താന്‍ എത്തിച്ചതാണ് ലഹരിവസ്തുക്കള്‍ എന്നാണ് ഇയാള്‍ വ്യക്തമാക്കുന്നത്.
ബെംഗളൂരുവില്‍ നിന്നും എത്തിക്കുന്ന മയക്ക് മരുന്നുകള്‍ താമരശ്ശേരി, കുന്ദമംഗലം, ഫറോക്ക്, രാമനാട്ടുകര എന്നീ ഭാഗങ്ങളില്‍ വില്‍പ്പന നടത്താനുള്ളതായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. താമരശേരിയില്‍ വീട്ടമ്മയെ വളര്‍ത്തു നായ്ക്കള്‍ ആക്രമിച്ച കേസിലെ പ്രതിയാണ് റോഷന്‍.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.കെ.നിഷില്‍കുമാര്‍, പ്രവന്റീവ് ഓഫീസര്‍മാരായ ടി.ഗോവിന്ദന്‍, വി.ബി. അബ്ദുള്‍ ജബ്ബാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എന്‍.ശ്രീശാന്ത്, എന്‍.സുജിത്ത്, ടി.രജുല്‍ എന്നിവര്‍ എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു
Previous Post Next Post