ലിംഗത്തിൽ AA ബാറ്ററി തിരുകിക്കയറ്റി യുവാവ്. 2021 ഏപ്രിലിലാണ് സംഭവം. 49 കാരൻ സഹിക്കാനാവാത്ത വേദനയെ തുടർന്ന് ടെഹ്‌റാനിലെ ആശുപത്രിയിൽ എത്തുകയായിരുന്നു. ബാറ്ററി 24 മണിക്കൂർ ലിംഗത്തിൽ കുടുങ്ങി കിടന്നതായി ഡോക്ടർമാർ പറഞ്ഞു. സ്വന്തമായി നടത്തിയ പരീക്ഷണം കൈവിട്ടു പോയതോടെയാണ് ഇയാൾ ആശുപത്രിയെ സമീപിച്ചത്.
ലിംഗത്തിൽ AA ബാറ്ററി തിരുകിക്കയറ്റി യുവാവ്. 2021 ഏപ്രിലിലാണ് സംഭവം. 49 കാരൻ സഹിക്കാനാവാത്ത വേദനയെ തുടർന്ന് ടെഹ്‌റാനിലെ ആശുപത്രിയിൽ എത്തുകയായിരുന്നു. ബാറ്ററി 24 മണിക്കൂർ ലിംഗത്തിൽ കുടുങ്ങി കിടന്നതായി ഡോക്ടർമാർ പറഞ്ഞു. സ്വന്തമായി നടത്തിയ പരീക്ഷണം കൈവിട്ടു പോയതോടെയാണ് ഇയാൾ ആശുപത്രിയെ സമീപിച്ചത്.
മൂത്രമൊഴിക്കാൻ ശ്രമിക്കുമ്പോഴെല്ലാം പൊള്ളൽ അനുഭവപ്പെട്ടതായും യുവാവ് ഡോക്ടറിനോട് പറഞ്ഞു. ശസ്ത്രക്രിയ ഇല്ലാതെ തന്നെ ബാറ്ററി പുറത്തെടുക്കാൻ ഡോക്ടർമാർക്ക് ആയെങ്കിലും മാസങ്ങൾക്ക് ശേഷം അയാൾ വേദനയോടെ വീണ്ടും ആശുപത്രിയിലെത്തി.
സെപ്തംബറിൽ ആശുപത്രിയിൽ എത്തിയപ്പോൾ മൂത്രമൊഴിക്കുമ്പോൾ പൊള്ളുന്ന വേദനയുണ്ടായിരുന്നതായും മൂത്രത്തിന്റെ ശക്തി കുറയുന്നതായും യുവാവ് പറഞ്ഞു. സ്‌കാനിംഗിൽ അദ്ദേഹത്തിന്റെ മൂത്രനാളിയിൽ ഗുരുതരമായ പാടുകൾ കണ്ടെത്തിയതായി ഡെയ്‌ലി മെയില്‍ റിപ്പോർട്ട് ചെയ്തു.
ബാറ്ററിയിലെ വിഷാംശം കലർന്ന രാസവസ്തുക്കൾ മൂലമാകാം വീണ്ടും പ്രശ്നം ഉണ്ടാകാൻ കാരണമായതെന്ന് ഡോക്ടർമാർ പറഞ്ഞു. ലിംഗത്തിനുള്ളിൽ ബാറ്ററി കയറ്റിയതിന്റെ കാരണം യുവാവ് വെളിപ്പെടുത്തിയില്ല. എന്നിരുന്നാലും മാനസിക രോഗം, ലഹരി, ഗർഭനിരോധന മാർഗ്ഗങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾക്കായി രോഗികൾ മൂത്രനാളിയിലേക്ക് വസ്തുക്കൾ കയറ്റാറണ്ടെന്ന് ഡോക്ടർ പറഞ്ഞു. ഇയാളുടെ കേസ് വിചിത്രമാണെന്ന് ഡോക്ടർമാർ കണ്ടെത്തി.
ശാശ്വതമായ കേടുപാടുകൾ തടയാൻ, ശസ്ത്രക്രിയാ വിദഗ്ധർ രോഗിയുടെ പെരിനിയം (ലിംഗത്തെയും മലദ്വാരത്തെയും ബന്ധിപ്പിക്കുന്ന ടിഷ്യു) തുറന്നു. അങ്ങനെ വൃഷണങ്ങൾക്ക് ദോഷം വരുത്താതെ മൂത്രനാളിയിലേക്ക് പ്രവേശിക്കാൻ സാധിച്ചു. മൂത്രനാളിയിലെ കേടുപാടുകൾ പരിഹരിക്കാൻ ഡോക്ടർമാർ യുവാവിന്റെ കവിളുകളുടെയും ചുണ്ടുകളുടെയും ഉള്ളിൽ നിന്ന് ഒരു സ്കിൻ ഗ്രാഫ്റ്റ് ഉപയോഗിച്ചു.
മൂന്നാഴ്ചത്തെ നിരീക്ഷണ കാലയളവിന് ശേഷം യുവാവിനെ ആശുപത്രിയിൽ നിന്ന് വിട്ടയ്ച്ചു. ഡിസ്ചാർജ് ചെയ്ത് ആറ് മാസത്തിന് ശേഷം നടത്തിയ പരിശോധനയിൽ ലിംഗം പൂർണമായി സുഖം പ്രാപിക്കുകയും ശരിയായി പ്രവർത്തിക്കുകയും ചെയ്തുവെന്ന് കണ്ടെത്തി.
ദീർഘനേരം ലിംഗത്തിൽ ബാറ്ററി കിടന്നിരുന്നെങ്കിൽ ഉദ്ധാരണ പ്രശ്‌നങ്ങളുണ്ടാകുമെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ടെഹ്‌റാനിലെ ഷാഹിദ് ബെഹെഷ്തി സർവകലാശാലയിലെ ഡോക്ടർമാരുടെ യൂറോളജി കേസ് റിപ്പോർട്ട് എന്ന മെഡിക്കൽ ജേണലിലാണ് ഈ റിപ്പോർട്ട് വെളിപ്പെടുത്തിയത്.