മലമ്പുഴയിൽ ബാബുവിൻ്റെ രക്ഷാദൗത്യത്തിൽ പ്രധാന പങ്കുവഹിച്ചത് 3 കോട്ടയം ജില്ലക്കാർ







കോട്ടയം :  കേരളം മുഴുവൻ കണ്ണുനട്ടിരുന്ന 43 മണിക്കൂർ രക്ഷാപ്രവർത്തന ദൗത്യത്തിൽ കോട്ടയം ജില്ലയിൽ നിന്നും 3 പേർ.

കരസേനയിലെ ലഫനന്റ് കേണലും ഏറ്റുമാനൂർ സ്വദേശിയുമായ ഹേമന്ത് രാജിൻ്റെ നേതൃത്വത്തിലാണ് ദൗത്യസംഘം തങ്ങളുടെ പ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയത്. 

പുതുപ്പള്ളി ഇരവിനെല്ലൂർ സ്വദേശി കെ ബി രജീഷ് ആണ് സംഘത്തിലെ രണ്ടാമത്തെ കോട്ടയംകാരൻ.

പട്ടാളത്തിനൊപ്പം തോളോട് തോൾ ചേർന്ന കേരള പൊലീസ് എസ്.ഐയും. കേരള പൊലീസിലെ റസ്‌ക്യൂ ഫോഴ്‌സ് അംഗവും കുട്ടിക്കാനം എ.ആർ ക്യാമ്പിലെ എസ്.ഐയുമായ പനച്ചിക്കാട് വെള്ളുത്തുരുത്തി സ്വദേശി പി ആർ ഉണ്ണികൃഷ്ണൻ ആണ് ബാബുവിനെ രക്ഷിക്കാനുള്ള രക്ഷാ ദൗത്യത്തിൽ പട്ടാളത്തിനൊപ്പം ചേർന്ന് പ്രവർത്തിച്ച മൂന്നാമത്തെ കോട്ടയം ജില്ലക്കാരൻ. 

കുട്ടിക്കാനത്തെ പൊലസ് ക്യാമ്പിൽ നിന്നും രക്ഷാ ദൗത്യത്തിൽ ഒപ്പം ചേർന്ന ഉണ്ണികൃഷ്ണൻ ഓപ്പറേഷൻ്റെ ആദ്യാവസാനം സജീവമായുണ്ടായിരുന്നു.

Previous Post Next Post