സംസ്ഥാനത്ത് ഇന്ന് 5023 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.






തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5023 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

 എറണാകുളം 825, കോഴിക്കോട് 574, തിരുവനന്തപുരം 574, *കോട്ടയം 437,* കൊല്ലം 364, മലപ്പുറം 342, തൃശൂര്‍ 337, ഇടുക്കി 299, ആലപ്പുഴ 282, പത്തനംതിട്ട 252, വയനാട് 230, പാലക്കാട് 225, കണ്ണൂര്‍ 188, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,612 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 54 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 121 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 64,591 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,077 പേര്‍ രോഗമുക്തി നേടി. ഇതോടെ 47,354 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 63,71,030 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.



Previous Post Next Post