പി.എസ്.എല്‍.വി സി-52 വിക്ഷേപണം വിജയം






ന്യൂഡൽഹി : ഐ.എസ്.ആർ.ഒ.യുടെ 2022-ലെ ആദ്യ ദൗത്യം വിജയം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-04 ഉം രണ്ട് ചെറു ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ പുലർച്ചെ 5.59 നാണ് വിക്ഷേപണം നടന്നത്.

പി.എസ്.എൽ.വി.-സി 52 റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. 1710 കിലോഗ്രാം ഉപഗ്രഹമാണ് ഇ.ഒ.എസ്.-04. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ ഇൻസ്പെയർസാറ്റ്-ഒന്നും ഐ.എസ്.ആർ.ഒ.യുടെ ഐ.എൻ.എസ്.-2 ടി.ഡി.യുമാണ് ഇതോടൊപ്പം വിക്ഷേപിച്ചത്.

റഡാർ ഇമേജിങ് ഉപഗ്രഹമായ ഇ.ഒ.എസ്.-04 വഴി പ്രതികൂല കാലാവസ്ഥയിലും തെളിമയാർന്ന ചിത്രങ്ങളെടുക്കാൻ സാധിക്കും.

Previous Post Next Post