അഞ്ചുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 64കാരനെ പോലീസ് അറസ്റ്റ് ചെയ്തു.


വണ്ടിപ്പെരിയാർ തേങ്ങാക്കൽ എസ്റ്റേറ്റിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 64കാരനെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തു.
 2 ദിവസം മുമ്പ് നടന്ന സംഭവത്തിൽ ചൈൽഡ് ലൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്..........
രണ്ട് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
 വണ്ടിപെരിയാർ തേങ്ങാക്കൽ എസ്റ്റേറ്റ് ഒന്നാം ഡിവിഷനിൽ താമസിക്കുന്ന തമ്പി 64 നെയാണ്  അഞ്ചുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ  പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

 കുട്ടിയുടെ മാതാപിതാക്കൾ ചൈൽഡ് ലൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പോലീസ് കേസെടുത്തു പ്രതിയെ പിടികൂടുകയായിരുന്നു.
തുടർന്ന് കുട്ടികൾക്കെതിരായ അതിക്രമം പീഡനശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയും, പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.
 വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ റ്റി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്........



.
Previous Post Next Post