കോട്ടയം ജില്ലയിൽ 743 പേർക്കു കോവിഡ്; 63 കേന്ദ്രങ്ങളിൽ നാളെ വാക്സിനേഷൻ



കോട്ടയം: ജില്ലയിൽ 743 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 10 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 2694 പേർ രോഗമുക്തരായി. 4156 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 316 പുരുഷൻമാരും 336 സ്ത്രീകളും 91 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 183 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 16546 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 436678 പേർ കോവിഡ് ബാധിതരായി. 419314 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 21143 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-134
കാഞ്ഞിരപ്പള്ളി -28
ചങ്ങനാശേരി -26
വൈക്കം-25
ഏറ്റുമാനൂർ - 23
ചിറക്കടവ്, പാമ്പാടി - 22
പനച്ചിക്കാട്, കറുകച്ചാൽ 18
വാഴൂർ-17
പാറത്തോട് -16
വെള്ളാവൂർ -15
തൃക്കൊടിത്താനം, കുറവിലങ്ങാട്, കങ്ങഴ - 14
മുണ്ടക്കയം, അതിരമ്പുഴ - 13
കടുത്തുരുത്തി, നെടുംകുന്നം, മരങ്ങാട്ടുപിള്ളി - 12
എരുമേലി, മണിമല, പാലാ- 11
ഞീഴൂർ, അയ്മനം, വാഴപ്പള്ളി, മാഞ്ഞൂർ, പള്ളിക്കത്തോട് - 10
തിടനാട്, വിജയപുരം, വാകത്താനം, മുത്തോലി, ആർപ്പൂക്കര - 9
രാമപുരം - 8
പുതുപ്പള്ളി, തലയോലപ്പറമ്പ്, കുറിച്ചി, മറവൻതുരുത്ത് - 7
മുളക്കുളം, കൂട്ടിക്കൽ, മണർകാട്, കൂരോപ്പട, പായിപ്പാട് - 6
വെള്ളൂർ, തലനാട്, അകലക്കുന്നം, പൂഞ്ഞാർ തെക്കേക്കര, അയർക്കുന്നം - 5
മാടപ്പള്ളി, മേലുകാവ്, തലപ്പലം, ഉഴവൂർ - 4
ഈരാറ്റുപേട്ട, കൊഴുവനാൽ, ഭരണങ്ങാനം, കരൂർ, എലിക്കുളം, കാണക്കാരി, മീനച്ചിൽ, കടപ്ലാമറ്റം, കിടങ്ങൂർ, പൂഞ്ഞാർ, നീണ്ടൂർ - 2
ഉദയനാപുരം, വെച്ചൂർ, ചെമ്പ്, കുമരകം, കടനാട്, കോരുത്തോട്, തലയാഴം, തിരുവാർപ്പ്, തീക്കോയി - 1



ചൊവ്വാഴ്ച (ഫെബ്രുവരി 15) ജില്ലയിൽ  
63 കേന്ദ്രങ്ങളിൽ വാക്സിനേഷൻ  

കോട്ടയം: ചൊവ്വാഴ്ച (ഫെബ്രുവരി 15) ജില്ലയിൽ 63 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിൽ 14 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 49 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്സിൻ നൽകും. അർഹരായവർക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈനായി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്‌തോ വാക്സിൻ സ്വീകരിക്കാം.


ഫെബ്രുവരി 15ന് 15 (2007 ജനിച്ചവർ) മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ:
 
1. അയർക്കുന്നം സാമൂഹിക ആരോഗ്യ കേന്ദ്രം
2. പള്ളിക്കത്തോട് കമ്മ്യൂണിറ്റി ഹാൾ
3. ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം
4. എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രം
5. ഏറ്റുമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം
6. കടുത്തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രം
7. കൂട്ടിക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രം
8. മാടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം
9. മണിമല കുടുംബാരോഗ്യകേന്ദ്രം
10. മറവന്തുരുത് പ്രാഥമിക ആരോഗ്യ കേന്ദ്രം
11. മീനച്ചിൽ കുടുംബാരോഗ്യകേന്ദ്രം
12. പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രം
13. വൈക്കം താലൂക്ക് ആശുപത്രി
14. വാഴൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം

ഫെബ്രുവരി 15 ന് കോട്ടയം ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ് കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങൾ:
 
1. അറുനൂറ്റിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രം
2. അതിരമ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രം
3. ബ്രഹ്‌മമംഗലം കുടുംബ ആരോഗ്യ കേന്ദ്രം
4. ചങ്ങനാശേരി ജനറൽ ആശുപത്രി
5. പള്ളിക്കത്തോട് കമ്മ്യൂണിറ്റി ഹാൾ
6. ഇടയാഴം സാമൂഹിക ആരോഗ്യ കേന്ദ്രം
7. ജി.വി.രാജ പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രം
8. കാളകെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രം
9. കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രം
10. കാണക്കാരി പ്രാഥമിക ആരോഗ്യ കേന്ദ്രം
11. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
12. കറിക്കാട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
13. കറുകച്ചാൽ സാമൂഹിക ആരോഗ്യ കേന്ദ്രം
14. കൂടല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രം
15. കൂരോപ്പട പ്രാഥമിക ആരോഗ്യ കേന്ദ്രം
16. കുറവിലങ്ങാട് താലൂക്ക് ആശുപത്രി
17. കുറുപ്പന്തറ കുടുംബാരോഗ്യകേന്ദ്രം
18. മണർകാട് പ്രാഥമിക ആരോഗ്യ കേന്ദ്രം
19. മരങ്ങാട്ടുപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം
20. പൊൻകുന്നം എം.ജി. ടൗൺ ഹാൾ
21. മൂന്നിലവ് കുടുംബാരോഗ്യകേന്ദ്രം
22. മുണ്ടക്കയം സാമൂഹിക ആരോഗ്യ കേന്ദ്രം
23. മുണ്ടൻകുന്നു കുടുംബാരോഗ്യകേന്ദ്രം
24. മുത്തോലി പ്രാഥമിക ആരോഗ്യ കേന്ദ്രം
25. നെടുംകുന്നം പ്രാഥമിക ആരോഗ്യ കേന്ദ്രം
26. നിലക്കൽ പള്ളി ഹാൾ
27. പൈക സാമൂഹിക ആരോഗ്യ കേന്ദ്രം
28. പായിപ്പാട് കുടുംബ ആരോഗ്യ കേന്ദ്രം
29. പാലാ ജനറൽ ആശുപത്രി
30. പാമ്പാടി താലൂക്ക് ആശുപത്രി
31. തിടനാട് പഞ്ചായത്ത് ആഡിറ്റോറിയം
32. പാറമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം
33. പറത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
34. രാമപുരം സാമൂഹിക ആരോഗ്യ കേന്ദ്രം
35. സചിവോത്തമപുരം സാമൂഹിക ആരോഗ്യ കേന്ദ്രം
36. സെന്റ്.ലാസറസ് പള്ളി ഹാൾ
37. തീക്കോയി പഞ്ചായത്ത് ആഡിറ്റോറിയം
38. തലനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം
39. തലയാഴം പ്രാഥമിക ആരോഗ്യ കേന്ദ്രം
40. തലയോലപ്പറമ്പ് സാമൂഹിക ആരോഗ്യ കേന്ദ്രം
41. തിരുവാർപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രം
42. ടി.വി. പുരം പ്രാഥമിക ആരോഗ്യ കേന്ദ്രം
43. ഉദയനാപുരം പ്രാഥമിക ആരോഗ്യ കേന്ദ്രം
44. ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രം
45. വാകത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
46. വാഴപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം
47. വെള്ളാവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
48. വെള്ളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
49. വിഴിക്കിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം


Previous Post Next Post