78 തവണ കൊവിഡ് ബാധിച്ചു, ഒരു വർഷത്തിലേറെ ക്വാറന്റീനിൽ ഇത് ലോകത്തിൽ അപൂർവ്വ സംഭവം ... ആദ്യം കോവിഡ് ബാധിച്ചത് 2020 നവംബറിൽ


ടെസ്റ്റ് ചെയ്ത 78 തവണയും കൊവിഡ് പോസിറ്റീവായ തുർക്കിഷ് പൗരൻ മുസഫര്‍ കെയസനാണ് ഇപ്പോള്‍ ലോകമെമ്പാടുമുളള ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. തുടരെ കൊവിഡ് ബാധിച്ചത് മൂലം നീണ്ട പതിനാല് മാസമാണ് ഇദ്ദേഹത്തിന് ക്വാറന്റീനിൽ കഴിയേണ്ടി വന്നത്. കൊറോണ വെെറസ് ബാധിച്ചതിന്റെ മൊത്തം സമയ ദെെർഘ്യം കണക്കിലെടുത്താൽ ഇദ്ദേഹത്തിൻ്റേത് ഒരു സവിശേഷ കേസാണ്. എന്നാൽ കെയസനെ സംബന്ധിച്ച് കൊവിഡ് പിടിപ്പെട്ട കഴിഞ്ഞ 400 ദിവസങ്ങൾ തികച്ചും ഒറ്റപ്പെടലിന്റെയും വേദനകളുടേതുമായിരുന്നു. പ്രിയപ്പെട്ടവരെ ഒന്ന് അടുത്ത് കാണുവാനോ തൊടുവാനോ സാധിക്കാതെ 14 മാസങ്ങൾ തളളി നീക്കിയത് കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണ്. ഭാര്യയെയും മക്കളെയും പേരക്കുട്ടികളെയും കണ്ടത് ഒരു ജനനിലൂടെ മാത്രമായിരുന്നു. കൊവിഡ് വൈറസ് തന്നോട് ചെയ്ത ഏറ്റവും വേദനാജനകമായ കാര്യം തന്റെ സാമൂഹിക ജീവിതം അവസാനിപ്പിച്ചതായിരുന്നു എന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

2020 നവംബറിൽ ആദ്യമായി കൊവിഡ്-19 ബാധിച്ചപ്പോൾ കെയസൻ ഒരു രക്താർബുദ രോഗിയായിരുന്നു, ആ സമയത്ത് ലക്ഷണങ്ങൾ കുറവായിരുന്നെങ്കിലും രോ​ഗബാധിതനായതിനാൽ പ്രതിരോധ ശേഷി കുറവായിരുന്നു. എന്നാൽ കെയസനോടൊപ്പം താമസിച്ച ഭാര്യയ്ക്കും മകനും രോ​ഗം പിടിപ്പെട്ടില്ല. നിലവിൽ കെയസൻ രോ​ഗ മുക്തനാണ്. എന്നാൽ ശരീരത്തിൽ കൊവിഡ് വന്നതിന്റെ എല്ലാ ശാരീരിക പ്രശ്നങ്ങളും ഉണ്ട്
Previous Post Next Post