ഫ്ലാറ്റിന്റെ 9-ാം നിലയിൽ വീണ തുണിയെടുക്കാൻ മകനെ സാരിയില്‍ കെട്ടിയിറക്കി അമ്മ; ഞെട്ടിക്കുന്ന വിഡിയോ പുറത്ത്




 
ചണ്ഡിഗഢ്: പത്താംനിലയിലെ ബാല്‍ക്കണിയില്‍നിന്ന് ഒന്‍പതാംനിലയിലേക്ക് മകനെ സാരിയില്‍ കെട്ടിയിറക്കി അമ്മ. ഉണങ്ങാനിട്ടിരുന്ന തുണിയെടുക്കാനാണ് പ്രായപൂർത്തിയാകാത്ത മകനെ അമ്മ കെട്ടിയിറക്കിയത്. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. 

അടുത്തുള്ള ഫ്ളാറ്റിൽ നിന്ന് ഒരാൾ പകർത്തിയ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സെക്ടര്‍ 82-ലെ സൊസൈറ്റിയിലെ ഫ്‌ളാറ്റിലാണ് സംഭവം നടന്നത്. താഴത്തെ ഫ്‌ളാറ്റില്‍ ആള്‍ത്താമസമില്ലെന്ന കാരണം കൊണ്ടാണ് കുട്ടിയെ ഉപയോഗിച്ചുള്ള ഈ സാഹസം.

മഞ്ഞ നിറത്തിലുള്ള ഒരു സാരി കൊണ്ടു കെട്ടിയാണ് മകനെ താഴത്തെ നിലയിലേക്ക് ഇറക്കിയത്. തിരിച്ചുകയറുന്ന കുട്ടിയുടെ കൈയിൽ പച്ചനിറത്തിലുള്ള വസ്ത്രവും കാണാം. 
Previous Post Next Post