തിരുവന്തപുരം അഞ്ച് തെങ്ങ് മാമ്പള്ളി ദേവാലയത്തിൽ തിരുരൂപം തെളിഞ്ഞു പ്രാർത്ഥനാപൂർവ്വം വിശ്വസികൾ ലോക ഉഡായിപ്പെന്ന് യുക്തിവാദികൾ രൂക്ഷ വിമർശനവുമായി സാജുവേലു കുന്നിൻ്റെ പോസ്റ്റ് വൈറലാകുന്നു


ജോവാൻ മധുമല 

കോട്ടയം : അഞ്ചുതെങ്ങ്  മാമ്പള്ളിയിൽ തിരു രൂപം തെളിഞ്ഞു വിശ്വാസികൾ കൂട്ടമായെത്തി ഇന്നലെ വൈകിട്ട് 7 മണിയോടെ ആയിരുന്നു വിവാദമായ സംഭവത്തിന് തുടക്കം കുറിച്ചത് 
അഞ്ചുതെങ്ങ്  മാമ്പള്ളി കുരിശടിയിൽ തിരുരൂപം തെളിഞ്ഞെന്ന വാർത്ത  പടർന്നതോടെ വിശ്വാസികളുടെ കൂട്ടമെത്തി.

അഞ്ചുതെങ്ങ് മാമ്പള്ളി സെൻറ് ആന്റണി കുരിശടിയിലാണ് അത്ഭുതം സംഭവിച്ചതെന്നാണ് പറയപ്പെടുന്നത്. ഇന്ന് രാത്രി ഏഴര മണിയോടെ കുരിശടിയിൽ പ്രാർത്ഥനയ്ക്കായ് പേരകുട്ടികളുമായെത്തിയ കുടുംബമാണ് ഈ അത്ഭുതം കണ്ടതെന്നാണ് പറയപ്പെടുന്നത്.

 സെൻറ് ആന്റണി രൂപം സ്ഥാപിക്കപ്പെട്ട കൽസ്ഥൂപത്തിൽ കാണിക്കയ്ക്ക് താഴെ  പതിച്ച  മാർബിളിലാണ് അത്ഭുത തിരുരൂപം ആദ്യമായ് കണ്ടതെന്നാണ് പറയപ്പെടുന്നത്.

തുടർന്ന് അത് കുട്ടികൾ മുതിർന്നവരോട് പറയുകയും  അവർ നേരിൽ കാണുകയും ചെയ്തുവെന്നുമാണ് പറയപ്പെടുന്നത്.
അതേ സമയം ഇത് നാട്ടുകാരുടെ വിശ്വാസം മുതലെടുക്കുന്ന ലോക ഉഡായിപ്പാണെന്ന് കേരള യുക്തിവാദി സംഘം ഇടുക്കി ജില്ലാ കമ്മറ്റി പ്രസ്ഥാപിച്ചു 
ഇടുക്കി യുക്തിവാദി സംഘം ജില്ലാ കമ്മറ്റിയുടെ ഔദ്യോദിക  ഫേസ് ബുക്ക് പേജിലാണ് ഇക്കാര്യം ശാസ്ത്രീയമായി സാജുവേലു കുന്നേൽ തെളിവ് സഹിതം വിശദീകരിച്ചിരിക്കുന്നത് ഫേസ് ബുക്ക് പേജിലെ പോസ്റ്റിൻ്റെ പൂർണ്ണരൂപം ചുവടെ 


 തിരുവന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളി കുരിശടിയിലെ തിരുരുപത്തിൻ്റെ യാഥാർത്ഥ്യം എന്ത് ?

അഞ്ചുതെങ്ങ് മാമ്പള്ളി കുരിശടിയിൽ ഇന്നലെ ( 3 / 2 / 2022) 7 മണിയോട് കൂടി മാർബിളിൽ മനുഷ്യരൂപംപോലെ ഒന്ന് തെളിഞ്ഞ് വരികയും ഭക്തർ കാണിക്ക ഇട്ട് തൊഴുത് പോവുകയും ചെയ്ത സംഭവത്തിൻ്റെ ശാസ്ത്രീയത എന്തായിരിക്കും ?
സ്വാഭാവികമായും കാണിക്ക വഞ്ചിയുടെ താഴെത്തന്നെ ഇത്തരരിൽ പ്രത്യക്ഷപ്പെട്ടത് വരുമാനം വർദ്ധിപ്പിക്കുകയും കൂടുതൽ അന്ധവിശ്വാസികളെ സൃഷ്ടിക്കുമെന്നും ഉറപ്പാണ് ഇനി ഇതിൻ്റെ ശാസ്ത്രീയ വശം ഒന്ന് പരിശോദിക്കാം 


ഭവനയുള്ളവർക്കു അവരവരുടെ ഭാവന അനുസരിച്ചു ഏതു രൂപവും സങ്കല്പിക്കാവുന്നതെയുള്ളൂ.മേഘങ്ങളിൽ രൂപങ്ങൾ കാണുന്നതും,പുകഉയരുമ്പോൾ പല പല രൂപസാദൃശ്യം ഉണ്ടാകുന്നിടാതെല്ലാം ഭാവനയുള്ളവർക്കു ഓരോ രൂപങ്ങൾ സങ്കല്പിക്കാം.അതല്ല ദൈവീകമാണെന്നും,അത്ഭുതമാണെന്നും പ്രചരിപ്പിക്കുന്നതിന് പിന്നിൽ  പ്രത്യേക ലക്ഷ്യങ്ങൾ ഉണ്ടാകും.അവിടെ മാർബിളിൽ മുൻപും ഇങ്ങനെ തന്നെ ആയിരുന്നു...പുതിയ സംഭവം ഒന്നും അല്ല എന്ന് മനസ്സിലാക്കുവാൻ പഴയ ചിത്രങ്ങൾ പരിശോധിച്ചാൽ മതിയാകും.ചിത്രകരന്മാർ വരയ്ക്കുന്ന ചിത്രങ്ങളിലും അവർ ഒരിക്കലും വിചാരിക്കാത്ത ആശയങ്ങൾ സങ്കല്പിക്കുന്ന കാഴ്ച്ചകാർ ഉണ്ടല്ലോ.അതുപോലെ ഒരു സംഭവം മാത്രമാണ് ഇത്‌.. ഇതിനു മുൻപും പല സ്ഥലങ്ങളിലും ഇത്തരം രൂപങ്ങൾ തെളിഞ്ഞിട്ടുണ്ട് സ്വാഭാവികം മാത്രമാണ് ഇത്

സാജുവേലുകുന്നേൽ 
4 / 2 /2022

ഫേസ് ബുക്ക് ലിങ്ക് : https://www.facebook.com/groups/321680916540366/permalink/326510329390758/
Previous Post Next Post