'നന്നായി ഉറങ്ങി, സുഖമായിരിക്കുന്നു, വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിച്ചു' - ബാബു



 

പാലക്കാട്: തന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്ന് മലയിടുക്കില്‍നിന്നു രക്ഷപ്പെട്ട ബാബു. നന്നായി ഉറങ്ങി, ഇപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. സുഖമായിരിക്കുന്നു. ആശുപത്രിയില്‍ ഒരു ബുദ്ധിമുട്ടും ഇല്ല. വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിച്ചു- ആശുപത്രി അധികൃതര്‍ പുറത്തുവിട്ട വിഡിയോയില്‍ ബാബുപറഞ്ഞു. 

ബാബുവിന് എതിരെ കേസെടുക്കാനുള്ള വനം വകുപ്പ് നീക്കത്തില്‍ ഇടപെട്ട് മന്ത്രി എകെ ശശീന്ദ്രന്‍. ബാബുവിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനുമായി ഇക്കാര്യം സംസാരിച്ചെന്ന് മന്ത്രി അറിയിച്ചു.

ബാബുവിനെതിരെ കേസെടുക്കാനുള്ള ഉദ്യോഗസ്ഥരുടെ തീരുമാനം തിടുക്കത്തിലായിപ്പോയെന്ന് മന്ത്രി പറഞ്ഞു.

Previous Post Next Post