പെണ്‍കുഞ്ഞുങ്ങളെ കുഴിച്ചു മൂടിയിരുന്ന പഴയ മനസാണ് ഇപ്പോഴും ചിലര്‍ക്ക്; ഹിജാബിനെ വീണ്ടും എതിര്‍ത്ത് ഗവര്‍ണർ








ന്യൂ‌ഡല്‍ഹി: ഹിജാബ് അനുകൂല പ്രസ്താവനകളെ വീണ്ടും ശക്തമായി എതിര്‍ത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുസ്ലീം പെണ്‍കുട്ടികളെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാന്‍ ആഗ്രഹിക്കുന്നവരാണ് ഹിജാബിനായി വാദിക്കുന്നതെന്നും ഗൂഢാലോചനയുടെ ഫലമായിട്ടാണ് ഹിജാബ് അനുകൂല വാദങ്ങള്‍ ഉയരുന്നതെന്നും ഗവര്‍ണര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

മുസ്ലീം സ്ത്രീകളെ വീടിനുള്ളില്‍ തളയ്ക്കാനാണ് ഹിജാബ് വിവാദം ഉയര്‍ത്തുന്നത്. ഇതിനു പിന്നില്‍ മുസ്ലീം സ്ത്രീകള്‍ മുന്നോട്ട് വരരുതെന്ന് ആഗ്രഹിക്കുന്നവരാണെന്നും . പെണ്‍കുട്ടികള്‍ ജനിച്ചാല്‍ അവരെ കുഴിച്ച്‌ മൂടിയിരുന്ന പഴയ അറേബ്യന്‍ മനസാണ് ഇപ്പോഴും ചിലര്‍ക്കുള്ളത്. സ്ത്രീകളെ വിദ്യാഭ്യാസത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും അടിച്ചമര്‍ത്താനുമാണ് ഹിജാബ് കണ്ടെത്തിയതെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. 

ഹിജാബിന് വേണ്ടി വാദിക്കുന്നവര്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഇന്നലെയും ഗവര്‍ണര്‍ ആരോപിച്ചിരുന്നു.
പഠനമേഖലകളില്‍ മുന്നില്‍ നില്‍ക്കുന്നത് പെണ്‍കുട്ടികളാണ്. ഇസ്ലാം മത വിശ്വാസ പ്രകാരം ഹിജാബ് നിര്‍ബന്ധമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കുന്നത് വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കലല്ലെന്നും  ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

ഹിജാബിനെ പ്രവാചകന്റെ കാലത്തു തന്നെ സ്ത്രീകള്‍ എതിര്‍ത്തിരുന്നു. ദൈവം അനുഗ്രഹിച്ച്‌ നല്‍കിയ സൗന്ദര്യം മറച്ചുവയ്ക്കാനുള്ളതല്ലെന്നും  ആദ്യ തലമുറയിലെ സ്ത്രീകള്‍ വാദിച്ചിരുന്നതായും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
Previous Post Next Post