കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി








കോട്ടയം : ആർപ്പൂക്കര ഗാന്ധിനഗർ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ഏതാണ്ട് 18 മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ വിജയകുമാർ പറഞ്ഞു.

 ശസ്ത്രക്രിയയ്ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാര്‍, ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം ഡോ. സിന്ധു തുടങ്ങി എല്ലാ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ടുകണ്ട് സംസാരിച്ചു.
അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ സര്‍ക്കാര്‍ മേഖലയിലെ നിര്‍ണായക ചുവടുവയ്പ്പാണിതെന്ന് മന്ത്രി പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയായതിനാല്‍ അല്‍പനാള്‍ നിര്‍ണായകമാണ്.

തൃശൂര്‍ സ്വദേശിയ്ക്കാണ് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹത്തിന്റെ ഭാര്യയാണ് കരള്‍ പകുത്ത് നല്‍കിയത്. ഇന്നലെ രാവിലെ 7 മണിക്കു മുന്‍പുതന്നെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുടെ നടപടികള്‍ ആരംഭിച്ചിരുന്നു. 

കരള്‍ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഇന്നലെ അർധരാത്രിയോട് അടുത്താണ് പൂർത്തിയായത്. വളരെ സങ്കീർണമായ ഒരു ശസ്ത്രക്രിയ ആയതിനാൽ രോഗിയുടെ ആരോഗ്യനില ഓരോ നിമിഷവും വിലയിരുത്തപ്പെടും.
തിരുവനന്തപുരം കഴിഞ്ഞാൽ ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ഇത്തരത്തിൽ ഒരു ശസ്ത്രക്രിയ നടക്കുന്നത് കോട്ടയത്ത് ആണ്.
Previous Post Next Post