ഭരണ അധികാര മാഫിയകളാണ് എം.ജി സർവ്വകലാശാല ഭരിക്കുന്നത്.
കൈക്കൂലിക്കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥ എട്ടാം ക്ലാസ് വിദ്യാഭ്യാസവുമായി സർവ്വകലാശാലയിൽ ജോലി നേടി പിന്നീട് 20 വർഷത്തിന് ശേഷം ഉള്ള അഞ്ച് വർഷം കൊണ്ട് പത്താം ക്ലാസും, തുടർന്ന് ബിരുദം വരെ നേടിയതിൽ നടപടിവിരുദ്ധമായതുണ്ടോ എന്ന് അന്വേഷിക്കണമെന്നും കെഎസ്യു നേതാവ് ആവശ്യപ്പെട്ടു.
സർവ്വകലാശാലയിലെ അഴിമതികൾക്കും, കൈക്കൂലിക്കുമെതിരെ വെള്ളിയാഴ്ച്ച എം.ജി.സർവ്വകലാശാല ആസ്ഥാനത്തേക്ക് കെ എസ് യു മാർച്ച് സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡൻ്റ് അറിയിച്ചു.