ഭൂമികയ്യേറ്റം മൂലം വഴിയില്ലാതായി; മൃതദേഹം ആറ്റിലൂടെ ചുമന്ന് ശ്മശാനത്തിലെത്തിച്ചു



മറയൂർ(ഇടുക്കി) : വഴിയില്ലാത്തതിനാൽ മൃതദേഹം ആറ്റിലൂടെ ചുമന്ന് ശ്മശാനത്തിൽ എത്തിച്ചു സംസ്കരിച്ചു. നാച്ചവയലിൽ കാളിനാഗന്റെ (90) മൃതദേഹമാണ് ശ്മശാനത്തിലേക്കു റോഡില്ലാത്തതിനാൽ വെള്ളത്തിലൂടെ ചുമന്നു കൊണ്ടുപോകേണ്ടി വന്നത്.

 പാമ്പാറിനു സമീപമാണ് നാച്ചിവയൽ ചെറുവാട് പട്ടികവർഗ കോളനിക്കാർക്കായുള്ള ശ്മശാനം. ആറ്റുതീരത്ത് മുൻപ് വഴിയുണ്ടായിരുന്നു. ഈ സ്ഥലം പലരും കയ്യേറി കൃഷി ചെയ്ത് വഴിയടച്ചു വേലികെട്ടി. 

ഇതോടെ ശ്മശാനത്തിലേക്കുള്ള വഴിയടഞ്ഞു. വേനൽക്കാലമായതിനാൽ പുഴയിൽ വെള്ളം കുറവാണ്. മഴക്കാലമായാൽ മൂന്നു കിലോമീറ്റർ ചുറ്റി സഞ്ചരിച്ചാലേ ശ്മശാനത്തിൽ എത്താനാവൂ.

Previous Post Next Post