ചെർണോബിൽ കനത്ത ഏറ്റുമുട്ടൽ; ആണവ മേഖലയിലേക്ക് കടന്നു; വിറങ്ങലിച്ച് യുക്രൈൻ




 
കീവ് : യുദ്ധം ആരംഭിച്ചത് മുതൽ ഇതുവരെയായി റഷ്യ 203 ആക്രമണങ്ങൾ നടത്തിയെന്ന് യുക്രൈൻ. ചെർണോബിൽ ആണവ കേന്ദ്രത്തിനു സമീപം രൂക്ഷമായ ഏറ്റുമുട്ടലാണെന്നു വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ടു ചെയ്തു. യുക്രൈനിലെ 11 വ്യോമ താവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങൾ റഷ്യ തകർത്തു. 

14 പേരുമായി വന്ന യുക്രൈൻ സൈനിക വിമാനം തലസ്ഥാനമായ കീവിന്റെ തെക്ക് ഭാഗത്ത് തകർന്നുവീണു. സുമി, കാർക്കീവ്, കെർസൺ, ഒഡെസ മേഖലകളിലും കീവിനടുത്തുള്ള സൈനിക വിമാനത്താവളത്തിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്
Previous Post Next Post