വാവ സുരേഷിന്റെ നിലയിൽ നേരിയ പുരോഗതി





കോട്ടയം : പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ  നിലയിൽ  ആരോഗ്യ പുരോഗതിയുള്ളതായി റിപ്പോർട്ട്.

വെന്റിലേറ്ററിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തന്നെയാണ് ഇപ്പോഴും.

ചൊവ്വാഴ്ച രാവിലെ ബോധം തെളിയുകയും ചോദ്യങ്ങളോട് അനുകൂലമായി പ്രതികരിക്കുകയും .ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുകയും മരുന്നുകളോട് ശരീരം അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനു ശേഷം കാര്യമായ പുരോഗതി ഉണ്ടായില്ല പിന്നീട് ഇത് മാറി. 

നിലവിൽ അബോധാവസ്ഥയില്‍ തുടരുന്ന വാവ സുരേഷിന്റെ ശരീര പേശികൾക്ക് കൂടുതൽ തളർച്ചയുള്ളതായും പറയുന്നുണ്ടെങ്കിലും ഡോക്ടർമാർ ആത്മവിശ്വാസത്തിലാണ്.

അതേസമയം വാവ സുരേഷിന്റെ മടങ്ങിവരവിനായി കേരളം പ്രാർത്ഥിക്കുകയാണ്.നിരവധിയാൾക്കാർ അദ്ദേഹത്തിന്റെ പേരിൽ വഴിപാടുകൾ കഴിപ്പിച്ചു പ്രാർത്ഥിച്ചു.


Previous Post Next Post