പാമ്പാടിയുടെ കുടിവെള്ള ക്ഷാമത്തിന് ശ്വാശ്വത പരിഹാരം പഞ്ചായത്തിലെ എല്ലാ പ്രദേശത്തും കുടിവെള്ളം എത്തിക്കുന്നവിപുലമായ ജലജീവൻ മിഷനും പാമ്പാടി ഗ്രാമപഞ്ചായത്തും ചേർന്ന് നടപ്പിലാക്കുന്നു.


പാമ്പാടി> പാമ്പാടിയുടെ കുടിവെള്ള ക്ഷാമത്തിന് ശ്വാശ്വത പരിഹാരം പഞ്ചായത്തിലെ എല്ലാ പ്രദേശത്തും കുടിവെള്ളം എത്തിക്കുന്നവിപുലമായ ജലജീവൻ മിഷനും പാമ്പാടി ഗ്രാമപഞ്ചായത്തും ചേർന്ന് നടപ്പിലാക്കുന്നു.8000 ഗാർഹിക ഗുണഭോക്താക്കൾക്ക് പ്രയോജന പ്പെടുന്ന പദ്ധതിയുടെ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളുടെ ഉൽഘാടനം വെള്ളൂർ ഇല്ലിവളവിൽ മന്ത്രി ശ്രീ വി എൻ വാസവൻ നിർവ്വഹിക്കും.
48 കോടി 13 ലക്ഷം രൂപയുടെ പദ്ധതിയാണ്  നടപ്പിലാക്കുന്നത് 5 ലക്ഷം ലിറ്റർ വെള്ളം സംഭരണശേഷിയുള്ള വാട്ടർ ടാങ്ക് വെള്ളൂർ ആർ ഐ ടി കാമ്പസിൽ നിർമ്മാണം പൂർത്തി ആയി.
മീനച്ചിലാറാണ് പദ്ധതിയുടെ ശ്രോതസ്സ് മീനച്ചിലാറിന്റെ തീരത്ത് അയർക്കുന്നം പഞ്ചായത്തിലെ ആറുമാനൂരിൽ 9 മീറ്റർ വ്യാസമുള്ള കിണറും പമ്പ്ഹൗസും 4MLD ജലശുദ്ധീകരണ ശാലയും നിലവിൽ ഉണ്ട് അയർക്കുന്നം കൂരോപ്പട പാമ്പാടി പഞ്ചായത്തുകൾക്കായുള്ള NRDWP പദ്ധതി പ്രകാരം 500mm DlK9 200m നീളമുള്ള റോ വാട്ടർ പമ്പിംഗ് മെയിൻ 12MLD ജലശുദ്ധീകരണ ശാല പുതിയ റോ വാട്ടർ  പമ്പ് സെറ്റുകൾ  WTP ആറുമാനൂർ മുതൽ പാമ്പാടി RIT വാട്ടർ ടാങ്ക് വരെ 11.69 km 300mm DI K9  clear water pumping Main എന്നിവയുടെ പ്രവൃത്തികൾ നേരത്തെ ക്രമീകരിച്ചിട്ടുണ്ട് .പ്രവൃത്തികൾ പുരോഗമിച്ചു വരുന്നു.
പാമ്പാടി പഞ്ചായത്തിന് ആവശ്യമായ 6 MLD ശുദ്ധജലം വിതരണം ചെയ്യുന്നതിനായി ജലജീവൻ മിഷൻ പാമ്പാടി പദ്ധതിയെ 9 പാക്കേജുകളായി വിഭജിച്ചിട്ടുണ്ട് 
പൊത്തൻ പുറത്ത് 8.5 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതല ജല സംഭരണി എട്ടാംമൈൽ RIT ടാങ്ക് മുതൽ  പൊത്തൻപുറം ടാങ്ക് വരെ 4.5 കിലോമീറ്റർ 250mm Dl K9 പൊത്തൻപുറം ടാങ്കിലേക്ക് ശുദ്ധജലം പമ്പ് ചെയ്യുന്നതിനുള്ള പമ്പ് സെറ്റുകളുടെ വിതരണവും സ്ഥാപിക്കലും പഞ്ചായത്തിലെ ശുദ്ധജലവിതരണ ശൃഖല,8000 ഗാർഹിക കുടിവെള്ള കണഷനുകൾ എന്നീ പ്രവൃത്തികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.പൊത്തൻപുറം ടാങ്കിന്റെ നിർമ്മാണത്തിന് ടെൻണ്ടർ നടപടികൾ പൂർത്തീകരിച്ചു വരുന്നു.ബാക്കിയുള്ള വർക്കുകൾ അവാർഡ് ചെയ്തിട്ടുണ്ട് 2024 ൽ പദ്ധതി പൂർത്തീകരിക്കും.
പാമ്പാടി ഗ്രാമ പഞ്ചായത്ത് പദ്ധതിക്കായി നാല് കോടി 81 ലക്ഷം രൂപയാണ് നൽകേണ്ടത് .....സംസ്ഥാന കേന്ദ്ര ഗവൺമെന്റുകളാണ് ബാക്കി പണം നൽകുന്നത്  കേരള വാട്ടർ അതോരിറ്റിക്കാണ് നിർമ്മാണ ചുമതല .സോളിഡാരിറ്റി മൂമൻ്റ ആണ് ഇംപ്ളിമെന്റേഷൻ സപ്പോർട്ടിംഗ് ഏജൻസി .
പദ്ധതി പൂർത്തികരിക്കുന്നതോടെ പാമ്പാടി ഗ്രാമപഞ്ചായത്ത് എല്ലാവർക്കും കുടിവെള്ളം നൽകുന്ന പഞ്ചായത്ത് ആയി മാറും
Previous Post Next Post