സിപിഎം പ്രവർത്തകരുടെ മർദ്ദനം ; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു


കൊച്ചി : സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജൻ കോളനിയിൽ ചായാട്ടുഞാലിൽ സി.കെ.ദീപു(38) ആണ് മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദീപു.
ഉച്ചയ്‌ക്ക് 12 മണിയോടെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.  എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ദീപു ചികിത്സയിലിരുന്നത്
ശനിയാഴ്ചയാണ് സിപിഎം പ്രവർത്തകർ ദീപുവിനെ ക്രൂരമായി മർദ്ദിച്ചത്.
സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിനു കെഎസ്ഇബി തടസ്സം നിന്നത് എംഎൽഎ ശ്രീനിജനും സർക്കാരും കാരണമാണെന്നു ചൂണ്ടിക്കാട്ടി വീടുകളിൽ 15 മിനിറ്റു വിളക്കണച്ചു പ്രതിഷേധിക്കാൻ ട്വന്റി ട്വന്റി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദീപുവും പ്രതിഷേധ സമരത്തിൽ പങ്കാളിയായി. ഇതിൽ പ്രകോപിതരായാണ് സിപിഎം പ്രവർത്തകർ ദീപുവിനെ മർദ്ദിച്ചത്. തുടർന്ന് അവശനിലയിലായ ദീപുവിനെ വാർ്ഡമെമ്പറും സമീപവാസികളും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അടിയന്തിര ശസ്ത്രക്രിയക്ക് ഉൾപ്പെടെ വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിൽ ദീപുവിന്റെ തലയ്‌ക്കും, വയറിനുമാണ് ഗുരുതരമായി പരിക്കേറ്റത്.
സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്. പ്രാദേശിക പ്രവർത്തകരായ ബഷീർ, സൈനുദ്ദീൻ, അബ്ദുൾറഹ്മാൻ. അബ്ദുൾ അസീസ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
Previous Post Next Post