ട്രെയിനിനും പ്ലാറ്റ്​ഫോമിനും ഇടയില്‍ കുടുങ്ങി യുവാവിന് ദാരുണ അന്ത്യം

ബംഗളൂരു : കമ്പാര്‍ട്ട്​മെന്‍റില്‍ കയറുന്നതിനിടെ മുന്നോട്ടുനീങ്ങിയ ട്രെയിനിനും പ്ലാറ്റ്​ഫോമിനും ഇടയില്‍ കുടുങ്ങി മലയാളി യുവാവ് മരിച്ചു. മലയാളിയും കുടക് വീരാജ്പേട്ട് കല്ലുവാനാ ഹമീദ് -റാബിയ ദമ്ബതികളുടെ മകനുമായ മുഹമ്മദ് റാഫിയാണ് (27) മരിച്ചത്.
മാണ്ഡ്യ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ വെള്ളം വാങ്ങാന്‍ ഇറങ്ങിയതായിരുന്നു റാഫി. തിരിച്ചുകയറുന്നതിനിടെയാണ് അപകടം.ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

.ഐ.കെ.എം.സി.സി മൈസൂരു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആംബുലന്‍സില്‍ സ്വദേശത്തേക്ക് കൊണ്ടുപോയി. സഹോദരങ്ങള്‍: മഹറൂഫ്, ഫന്‍സീറ, നിഷാദ്, ജംഷീദ്, ഷംസീര്‍, സാദിഖ്, സാജിദ്.
Previous Post Next Post