തിരുവനന്തപുരത്ത് വീണ്ടും വൻ തിമിംഗല ഛർദ്ദി വേട്ട ഒപ്പം മാരക മയക്കുമരുന്നും പിടികൂടി


 




തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും വൻ തിമിംഗല ഛർദ്ദി വേട്ട ഒപ്പം മാരക മയക്കുമരുന്നും പിടികൂടി. വെഞ്ഞാറമൂട് വെമ്പായം കൊപ്പം അന്താരാഷ്ട്ര നീന്തൽ കുളത്തിന് സമീപ റോഡിൽ വെച്ചാണ് നാല് കിലോഗ്രാം തിമിംഗല ശർദ്ദി, രണ്ടു ഗ്രാം എം ഡി എം ഐ,15 ഗ്രാം ഹാഷിസ് ഓയിൽ എന്നിവ എക്സൈസ് സംഘം പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് പോത്തൻകോട് ചന്തവിള സ്വദേശി ഗരീബിനെ(28) കസ്റ്റഡിയിലെടുത്തു.

Previous Post Next Post