കണ്ണൂർ തോട്ടട ബോംബേറിന്റെ നിര്‍ണായകദൃശ്യങ്ങള്‍ പുറത്തുവന്നു

വീഡിയോ ദൃശ്യത്തിൽ നിന്ന്

കണ്ണൂര്‍ : തോട്ടട ബോംബെറില്‍ ജിഷ്ണുവെന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.സോഷ്യല്‍മീഡിയയിലൂടെയും ചാനലിലൂടെയുമാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്.

സ്ത്രീകളടക്കമുള്ള വിവാഹസംഘംസഞ്ചരിച്ചതിനു ശേഷം തോട്ടട മനോരമ റോഡില്‍ ബോംബുപൊട്ടുന്നതും യുവാക്കളടക്കമുള്ളവര്‍ ചിതറിയോടുന്നതുമായ ദൃശ്യങ്ങളാണ്പുറത്തുവന്നത്.

 ഇതിനിടെയില്‍ ചോരയെന്നു ചിതറിയോടുന്നവര്‍പറയുന്നതും സ്ത്രീകളടക്കമുള്ളവര്‍ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് പരക്കം പായുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഉഗ്രശബ്ദത്തോടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്.
Previous Post Next Post