കേരളത്തിലെ കൊവിഡ‍് നിയന്ത്രണങ്ങളിൽ ഇളവ്; ഞായറാഴ്ച നിയന്ത്രണം പിന്‍വലിക്കും


സംസ്ഥാനത്തെ ഞായറാഴ്ച നിയന്ത്രണം പിൻവലിക്കുന്നു. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകൾ മുഴുവൻ സമയം പ്രവർത്തിക്കാനും തീരുമാനമായിട്ടുണ്ട്

ഈ മാസം 28 മുതൽ സ്‌കൂളുകൾ വൈകീട്ട് വരെ പ്രവർത്തിക്കാനുള് നിർദേശം അവലോകന യോഗം മുന്നോട്ട് വച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് മുന്നൊരുക്കങ്ങൾ നടത്താൻ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.

മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പുനഃക്രമീകരിക്കും തീരുമാനമായിട്ടുണ്ട്.
Previous Post Next Post