പാമ്പാടി ആലാമ്പള്ളിയിലെ നാഷണൽ ഹൈവേ കൈയ്യേറി പഴം പച്ചക്കറി കച്ചവടം നട്ടം തിരിഞ്ഞ് വിദ്യാർത്ഥികളും ,യാത്രക്കാരും കണ്ണടച്ച് അധികാരികൾ കളക്ടക്ക് പരാതി നൽകാനൊരുങ്ങി പ്രദേശവാസികൾ



പാമ്പാടി : പാമ്പാടി ആലാമ്പള്ളിയിലെ നാഷണൽ ഹൈവേ  കൈയ്യേറി പഴം പച്ചക്കറി കച്ചവടം നട്ടം തിരിഞ്ഞ് വിദ്യാർത്ഥികളും ,യാത്രക്കാരും പാമ്പാടി ടൗൺ കഴിഞ്ഞാൽ ഏറ്റവും അധികം ജനത്തിരക്കുള്ള ജംഗ്ഷനാണ് ആലാമ്പള്ളി 
ഈ കവലിയിൽ കടമുറി എടുത്ത് പഴം ,പച്ചക്കറി കച്ചവടം നടത്തുന്ന 2 കടകളാണ് റോഡിലേയ്ക്ക് പഴവും  പച്ചക്കറിയും പെട്ടികളിൽ നിറച്ച് കച്ചവടം നടത്തുന്നത് ഇതിനു മുമ്പിലാണ് കോട്ടയം ഭാഗത്തേയ്ക്ക് പോകുന്ന ബസ്സുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നത്  അപകട സാധ്യത വളരെ കൂടുതൽ ഉള്ള ഈ സ്ഥലത്ത് ഇത്തരത്തിൽ അനധികൃത കച്ചവടം നടത്തുന്നത് ആശങ്കയിൽ ആഴ്ത്തിയിട്ടുണ്ടെന്നും  ആലാമ്പള്ളി സ്ക്കുളിലെ P. T .A അംഗങ്ങളിൽ ചിലർ ചൂണ്ടിക്കാട്ടി , ഇത്രയും ധിക്കാരപരമായി പാമ്പാടിയിൽ ആരും തന്നെ വഴി കൈയ്യേറി കച്ചവടം നടത്തുന്നില്ലെന്നും ഇവർ പാമ്പാടിക്കാരൻ ന്യൂസിനെ ചൂണ്ടിക്കാട്ടി 
ഈ സ്ഥാപനങ്ങൾക്ക് മുമ്പിൽ നിരവധി അപകടങ്ങളും ഈ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട് 
ഈ അനധികൃത കൈയ്യേറ്റം കണ്ടിട്ടും പോലീസോ , പഞ്ചായത്തോ മേൽ നടപടി എടുക്കാത്തത് മറ്റുള്ള കച്ചവടക്കാർക്കും ഇത്തരത്തിൽ റോഡ് കൈയ്യേറി കച്ചവടം നടത്താൻ പ്രചോദനം ഉണ്ടാകും 
ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി കളക്ടർക്ക് പരാതി നൽകുമെന്നും ഇവർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു  ഇത്തരത്തിൽ വാശിക്ക് കച്ചവടം നടത്തുമ്പോൾ ഇത് മനുഷൃജീവന് അപകടമാണെന്നും ചൂണ്ടിക്കാട്ടുന്നു
Previous Post Next Post