ലോകായുക്ത ഓർഡിനൻസ്: രമേശ് ചെന്നിത്തലയെ തള്ളി വി ഡി സതീശൻ








തിരുവനന്തപുരം : ലോകായുക്ത ഓർഡിനൻസിലെ നിരാകരണ പ്രമേയം പാർലമെന്ററി പാർട്ടിയാണ് ആലോചിക്കേണ്ടതെന്നും തനിക്ക് പോലും ഒറ്റയ്ക്ക് തീരുമാനം എടുക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 

രമേശ് ചെന്നിത്തലയുടെ നീക്കത്തിനെതിരെയാണ് സതീശന്റെ പരാമർശം. നിയമസഭയിലെ നിലപാടുകൾ യുഡിഎഫ് ആലോചിച്ച് തീരുമാനിക്കുന്നതാണ്. 

നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന ചെന്നിത്തലയുടെ പ്രഖ്യാപനവും മന്ത്രി ആർ ബിന്ദുവിനെതിരെ കോടതിയിൽ പോയതും പാർട്ടിയിൽ കൂടിയാലോചനകൾ നടത്താതെയാണെന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു. സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തെ നോക്കുകുത്തിയാക്കുന്ന തീരുമാനങ്ങളാണ് ചെന്നിത്തല സ്വീകരിക്കുന്നതെന്നും കെപിസിസി നേതൃത്വം വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സതീശൻ പരസ്യ പ്രതികരണം നടത്തിയിരിക്കുന്നത്.

Previous Post Next Post