സ്പെഷ്യൽ റിക്രൂട്ട്മെന്റ് സമരം ശക്തമാക്കും - പ്രൊട്ടക്ഷൻ കൗൺസിൽ.


തിരുവനന്തപുരം : (2022 ഫെബ്രവരി 21 )
പട്ടികജാതി / ഗോത്രവിഭാഗങ്ങൾക്ക് സർക്കാർ സർവ്വീസിലെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പ്രവർത്തിച്ചുവന്ന സ്പെഷ്യൽ റിക്രൂട്ട്‌മെന്റ് സെൽ നിർത്തലാക്കിയ ഗവൺമെന്റ് നടപടിക്കെതിരെ , സ്പെഷ്യൽ റിക്രൂട്ട്മെന്റ് സെൽ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സ്പെഷ്യൽ റിക്രൂട്ട്മെന്റ് പ്രൊട്ടക്ഷൻ കൗൺസിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി . മാർച്ച്‌ അംബേദ്‌കറൈറ്റും എഴുത്തുകാരനുമായ രമേഷ്‌ നന്മണ്ട ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ റിക്രൂട്ട്മെന്റ് സെൽ - ബി എടുത്തു മാറ്റി കൊണ്ട്  സ്പെഷ്യൽ റിക്രൂട്ട്‌മെന്റ് റദ്ദ് ചെയ്ത ഗവൺമെന്റ് നടപടി പിൻവലിക്കുന്നില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രക്ഷോഭത്തിന്‌ നേതൃത്വം കൊടുക്കുമെന്ന്‌ രമേഷ് നന്മണ്ട പറഞ്ഞു. മാർച്ച് 6 ന് സംസ്ഥാനത്തെ മുഴുവൻ സമുദായിക, സാമൂഹിക, സാംസ്‌കാരിക, വിദ്യാർത്ഥി,ഉദ്യോഗസ്ഥ സംഘടനകളുടെയും, സംവരണ ഉദ്യോഗാർഥികളുടെയും, ഉദ്യോഗസ്ഥരുടെയും അംബേദ്‌കറൈറ്റ്കളുടെയും നേതൃയോഗം വിളിച്ചു ചേർക്കും.വെള്ളയമ്പലം അയ്യൻകാളി സ്ക്വയറിൽ നിന്നാരംഭിച്ച മാർച്ച് കേരള ചേരമർ സംഘം സംസ്ഥാന ജന: സെക്രട്ടറി
ശ്രീ. ഐ. ആർ. സദാനന്ദൻ  ഫ്ലാഗ് ഓഫ്‌ ചെയ്തു. ശ്രീ.പി.വി. നടേശൻ (SRPC ചെയർമാൻ) അധ്യക്ഷത വഹിച്ച ധർണ്ണയിൽ കേരള സാംബവ സഭ സംസ്ഥാന ജനറൽ സെക്രട്ടറി ഡി ആർ വിനോദ് സ്വാഗതമാശംസിച്ചു.
അഡ്വ: വി.ആർ. രാജു (പ്രസിഡണ്ട് , അഖില കേരള ചേരമർ ഹിന്ദു മഹാസഭ ) മുഖ്യപ്രഭാഷണം നടത്തി. ശ്രീ : എ.കെ.സജീവ് (ജന: കൺവീനർ, SRPC) സമര പ്രഖ്യാപന സന്ദേശം നൽകി. സർവ്വശ്രീ : വി.നാരായണൻ (KDF (D), സുനിൽകുമാർ (കാക്കാലൻ കുറവൻ മഹാസഭ), എബി.ആർ. നീലംപേരൂർ
(സംസ്ഥാന പ്രസിഡണ്ട് , KCS ), കൈതക്കോട് രാധാകൃഷ്ണൻ (സംസ്ഥാന ജന: സെക്രട്ടറി, ഇന്ത്യൻ ലേബർ പാർട്ടി ), പൊന്നായി മോഹൻ (കേരള വണ്ണാർ സംഘം) ,അഡ്വ. രാമൻ ബാലകൃഷ്ണൻ (ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് SC/ST ഓർഗനൈസേഷൻസ് )
ad സതീഷ്കുമാർ (ജന: സെക്രട്ടറി, അഖില കേരള ഹ്രിന്ദു) ചെമ്മാൻ / സെമ്മാൻ സമാജം), മുഖത്തല ഗോപിനാഥൻ (സംസ്ഥാന പ്രസിഡണ്ട് , കേരള സാംബവ സഭ), വി.ടി.രഘു (ജന: സെക്രട്ടറി, AKCHMS) , മഹേഷ് ശാസ്ത്രി പയ്യോളി (ദലിത് ആക്ടിവിസ്റ്റ്), പള്ളിക്കൽ ശാമുവേൽ (സംസ്ഥാന സെക്രട്ടറി, ഇന്ത്യൻ ദലിത് ഫെഡറേഷൻ ), ശ്രീജ സുനിൽ (സംസ്ഥാന സെക്രട്ടറി, നാഷണൽ സ്റ്റുഡന്റ്സ് യൂത്ത് ഫ്രണ്ട് )സജി പാമ്പാടി ( ദളിത് ഐക്യ സമിതി സംസ്ഥാന സെക്രട്ടറി ) പിജി ഗോപി (ദലിത് ലീഡേഴ്സ് കൗൺസിൽ) തുടങ്ങിയവർ മാർച്ചിനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
Previous Post Next Post