കൈ​ക്കൂ​ലി : പഞ്ചായത്ത് സീനിയർ ക്ലർക്ക് വിജിലൻസ് പിടിയിൽ


 



പ​ത്ത​നം​തി​ട്ട : കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഉദ്യോഗസ്ഥൻ പിടിയിലായി. ക​ട​പ്ര പ​ഞ്ചാ​യ​ത്തി​ലെ സീ​നി​യ​ര്‍ ക്ല​ര്‍​ക്കി​നെ​യാ​ണ് വി​ജി​ല​ന്‍​സ് പി​ടി​കൂ​ടി​യ​ത്. 

കെ​ട്ടി​ട നി​കു​തി വി​ഭാ​ഗ​ത്തി​ലെ സീ​നി​യ​ര്‍ ക്ല​ര്‍​ക്ക്  പ്ര​ദീ​പ് കു​മാ​റാ​ണ് പിടിക്കപ്പെട്ടത്. ആ​ല​പ്പു​ഴ സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. 

ഇ​യാ​ളു​ടെ ഭൂ​മി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദീ​പ് കു​മാ​ര്‍ 25,000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു. ആ​ദ്യം 10,000 രൂ​പ ന​ല്‍​കി. പി​ന്നീ​ട് 15,000 രൂ​പ കൂ​ടി ഇ​യാ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ആ​ല​പ്പു​ഴ സ്വ​ദേ​ശി വി​ജി​ല​ന്‍​സി​നെ അ​റി​യി​ച്ച​ത്. 


Previous Post Next Post