ഇത് അപൂർവ്വം.തിരുവനന്തപുരം : കഴക്കൂട്ടം - തുമ്പ കടപ്പുറത്ത് കൂറ്റന്‍ സ്രാവ് കരയ്ക്കടിഞ്ഞു.ചത്തു.


തിരുവനന്തപുരം : കഴക്കൂട്ടം - തുമ്പ കടപ്പുറത്ത് ആയിരം കിലോയിലധികം ഭാരം വരുന്ന കൂറ്റന്‍ സ്രാവ് കരയ്ക്കടിഞ്ഞു.  ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സ്രാവ് കരയ്ക്കടിഞ്ഞത്.നീളത്തിമിംഗലത്തോട് സാമ്യമുള്ളതിനാൽ ഉടുമ്പൻ സ്രാവെന്നും അറിയപ്പെടുന്നു.

മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയതല്ല.എന്നാൽ കരയ്ക്കടിയുമ്പോൾ ഇതിന്റെ ദേഹത്ത് വല കുടുങ്ങിയിരുന്നു.ജീവനുള്ള സ്രാവ് കരയ്ക്കടിഞ്ഞത് അപൂർവമാണെന്ന്  മൽസ്യത്തൊഴിലാളികൾ പറയുന്നു.സാധാരണ ഇത്തരം സ്രാവുകൾ തീരത്തേക്ക് വരാറില്ല. ഉൾക്കടലിൽ നീന്തവേ വല കുരുങ്ങി കരയ്ക്കടിഞ്ഞതാകാമെന്ന് മൽസ്യത്തൊഴിലാളികൾ പറയുന്നു.

അതേസമയം വലയില്‍ കുരുങ്ങിയ ജീവനുള്ള സ്രാവിനെ തിരിച്ചു വിടാനുള്ള ശ്രമം വിഫലമായി.ഏറെ നേരം ഇതിനെ കടലിലേക്ക് തള്ളിവിടാൻ മലസ്യ തൊഴിലാളികൾ കിണഞ്ഞ പരിശ്രമിച്ചെങ്കിലും ഒടുവിൽ സ്രാവ് ചാകുകയുണ്ടായി.
Previous Post Next Post