വാഴൂർ പുളിക്കൽ കവലയിൽ ട്രാൻസ്പോർട്ട് ബസ്സും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം ബുള്ളറ്റ് യാത്രികന് സാരമായ പരുക്ക് അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികൻ്റെ ഹെൽമറ്റ് പൂർണ്ണമായി തകർന്നു




പാമ്പാടി: പുളിക്കൽ കവലയിൽ ട്രാൻസ്പോർട്ട് ബസ്സും ബുള്ളറ്റും കൂട്ടിയിടിച്ച്  അപകടം  ബുള്ളറ്റ് യാത്രികന് സാരമായ പരുക്ക് പറ്റി ഞ്ഞിരപ്പള്ളി - തമ്പലക്കാട് സ്വദേശി ജിബിൻ (25) ആണ് അപകടത്തിൽ പെട്ടത്
 അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികൻ്റെ ഹെൽമറ്റ് പൂർണ്ണമായി തകർന്നു  വൈകിട്ട് 6:30 ഓട് കൂടിയായിരുന്നു  അപകടം .

കാഞ്ഞിരപ്പള്ളി ഭാഗത്തേയ് സഞ്ചരിച്ച ബുള്ളറ്റ് യാത്രികൻ എതിരെ വന്ന K S R T C ബസ്സുമായി കൂട്ടി ഇടിക്കുകയായിരുന്നു പുളിക്കൽ കവല ജംഗ്ഷന് സമീപം   പൊൻകുന്നം റൂട്ടിൽ ആദ്യ വളവിലാണ് സംഭവം ഇവിടെ അപകടങ്ങൾ  തുടർക്കഥയാണ്  അപകടം നടന്ന ഉടൻ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി  
പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്താൻ താമസിച്ചതായി നാട്ടുകാർ ചൂണ്ടിക്കാട്ടി ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്
Previous Post Next Post