പാമ്പാടി പതിനൊന്നാം മൈലിന് സമീപം മെയ്യാരപ്പള്ളിയിൽ സോളാർ കമ്പനിയുടെ മറവിൽ നൂറുകണക്കിന് ലോഡ് മണ്ണ് കടത്തുന്നു എന്ന് ആക്ഷേപം ... ടിപ്പറുകളുടെ പാച്ചിൽ മൂലം റോഡുകൾ തകർന്നു ..കുടിവെള ക്ഷാമം രൂക്ഷമായ ഇവിടെ ഇത്തരം നിർമ്മാണ പ്രവർത്തനം കുടിവെള്ളം മുട്ടിക്കും




പാമ്പാടി : പാമ്പാടി പതിനൊന്നാം മൈലിന് സമീപം മെയ്യാരപ്പള്ളിയിൽ മണ്ണെടുപ്പ് റോഡുകൾ തകർന്നു ..സ്വകാര്യ വ്യക്തി സോളാർ വർക്ക് ഷോപ്പ്, വീട് എന്നിവയ്ക്കായി സ്ഥലം വാങ്ങുകയും തുടർന്ന് മണ്ണെടുപ്പ് നടത്തുകയുമായിരുന്നു നിലവിൽ ഉള്ള ഉത്തരവിനെ മറികടന്ന് കൂടുതൽ ലോഡ് മണ്ണ് എടുത്തതായി നാട്ടുകാർ പറഞ്ഞു നൂറു കണക്കിന് ടോറസുകളും ടിപ്പറുകളും സഞ്ചരിച്ചതിനെ തുടർന്ന് കോൺക്രീറ്റ്  റോഡ് തകർന്നു 
കെട്ടിട നിർമ്മാണ അനുമതിയുടെ മറവിൽ നൂറുകണക്കിന് ലോഡ് മണ്ണ് ഇവിടെ നിന്നും കടത്തിയതായി നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിൻ്റെ പ്രതിനിധിയോട് പറഞ്ഞു 
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് അധികാരികൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു 
അളവിൽ കൂടുതൽ മണ്ണെടുത്തിട്ടുണ്ടെങ്കിൽ
ആയതിൻ്റെ തുക ഫൈൻ അടപ്പിക്കാനാണ് പഞ്ചായത്തിൻ്റെ തീരുമാനം  എന്ന് അറിയുന്നു 
കുടിവെള്ളം ക്ഷാമം വളരെ രൂക്ഷമായ ഈ പ്രദേശത്ത്  ഇത്തരത്തിലെ  മണ്ണെടുപ്പ് പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹതിര മിത്രം പ്രവർത്തകരും അറിയിച്ചു 
ഉടൻ തന്നെ നിർമ്മാണ പ്രവർത്തനം നിർത്താത്ത പക്ഷം കൂടുതൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ഇവർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
Previous Post Next Post