കണ്ണൻ മന്നക്കുന്നത്ത് അന്തരിച്ചു

കോട്ടയം : തിരുനക്കര തെക്കേനടയിൽ മന്നക്കുന്നത്ത് കണ്ണൻ മന്നക്കുന്നത്ത് (പി .ഗോപിനാഥൻ നായർ - 68 ) അന്തരിച്ചു . സംസ്ക്കാരം നാളെ ( 22.02.2022) 2 മണിക്ക് മുട്ടമ്പലം എൻ .എസ്.എസ് ശ്മശാനത്തിൽ . 

എഴുത്തുകാരനും , ചെറുകഥാകൃത്തും ആയിരുന്നു .  തിരുനക്കര ക്ഷേത്രമാഹാത്മ്യം ആസ്പദമാക്കി ഗൗരീശങ്കരം എന്ന പുസ്തകം രചിച്ചു . അനുഭവങ്ങൾ വഴിത്തിരിവുകൾ മറ്റൊരു കൃതിയാണ്. സാമൂഹിക സാംസ്ക്കാരിക ആദ്ധ്യാത്മിക രംഗങ്ങളിൽ സജീവസാന്നിദ്ധ്യമായിരുന്നു .

 തിരുനക്കര ക്ഷേത്ര ഉത്സവക്കമ്മറ്റി സെക്രട്ടറി , ക്ഷേത്രോത്സവ സ്മരണിക എഡിറ്റർ , തിരുനക്കര എൻ.എസ്.എസ് . കരയോഗം സെക്രട്ടറി , ചട്ടമ്പിസ്വാമി അനുസ്മരണകമ്മറ്റി കൺവീനർ , ഹിന്ദുസേവാസമിതി മാനേജർ കോട്ടയം സൗഹൃദകലാവേദി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .

Previous Post Next Post