ജവീൻസ് റോയൽ എൻഫീൽഡ് ഷോറും ഉടമ ജവീൻ മാത്യു വാഹനാപകടത്തിൽ മരിച്ചു

 





 കോട്ടയം : മുൻ നഗരസഭാ കൗൺസിലർ ജവീൻ മാത്യു (52) വാഹനാപകടത്തിൽ മരിച്ചു. അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് കോട്ടയം യൂണിയൻ ക്ലബിന് സമീപം അപകടത്തിൽ പെടുകയായിരുന്നു. സംസ്കാരം പിന്നീട്. 

കോട്ടയം നഗരസഭ മുൻ കൗൺസിലറും സിഎസ്ഐ ചർച്ച് കമ്മറ്റി , കൗൺസിൽ മെമ്പറുമായിരുന്നു.

ചാലുകുന്ന് മണപ്പുറത്ത് വീട്ടിൽ പരേതനായ ജോൺ മാത്യുവാണ് പിതാവ് .

കോട്ടയം ജീപ്പേഴ്സ് ക്ലബ് മുൻ സെക്രട്ടറിയുമായിരുന്നു . അനു ജവീൻ ആണ് ഭാര്യ . മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോട്ടയം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.


Previous Post Next Post