സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങിയിട്ടില്ല; പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ നിര്‍ത്തില്ല; ഒരു മാസം കഴിഞ്ഞ് എന്തുചെയ്യാമെന്ന് നോക്കാം; കോടിയേരി




കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ കാണുന്നു
 

തിരുവനന്തപുരം: സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണര്‍ക്ക് വഴങ്ങി എന്നത് ചില മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണ്. എപ്പോഴും സംഘര്‍മുണ്ടാക്കി പോകുക എന്നതല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്്. ഒരു പ്രതിസന്ധി വന്നാല്‍ പരിഹരിക്കുകയാണ് വേണ്ടത്. അതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഗവര്‍ണറും സര്‍ക്കാരും പരസ്പരം യോജിച്ചുപോകേണ്ടവരാണ്. ഇപ്പോള്‍ ആ പ്രശ്‌നത്തിനെല്ലാം പരിഹാരമായി. ഇനി വീണ്ടം അത് പറഞ്ഞ് പ്രശ്‌നമുണ്ടാക്കേണ്ടതില്ല. ്പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത് പരിഹരിക്കുന്നതിനാണ് സര്‍ക്കാരാണ് മുന്‍ഗണന നല്‍കിയത്. ഗവര്‍ണറെ ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. അത്തരമൊരു അവസരമുണ്ടായാല്‍ പാര്‍ട്ടി ഇടപെടും. ഗവര്‍ണര്‍ എപ്പോഴെല്ലാം തെറ്റായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടോ അപ്പോഴെല്ലാം സര്‍ക്കാരും പാര്‍ട്ടിയും അതിനെ എതിര്‍ത്തിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു. 

മുഖ്യമന്ത്രി എവിടെ പോകുമെന്നത് ഘടകക്ഷികളെ അറിയിക്കേണ്ടതില്ല. മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. സിപിഐ അവരുടെ നിലപാടുകളല്ലേ പറഞ്ഞത്. അത് പ്രകടിപ്പിക്കുന്നതില്‍ എന്താണ് തെറ്റ്. അവരുമായി ചര്‍ച്ച ചെയ്യേണ്ട കാര്യമുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുകയും ചെയ്യും. സിപിഐ എല്‍ഡിഎഫിന്റെ പ്രധാനഭാഗമാണ്. അവര്‍ എന്തെങ്കിലും ഒരു കാര്യം വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിച്ചാല്‍ പ്രതിപക്ഷത്താണെന്ന് കരുതേണ്ട. 

സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം കൂട്ടില്ല. റാങ്ക് ഹോള്‍ഡേഴ്‌സിന്റെ നീണ്ട പട്ടിക ഇപ്പോള്‍ തന്നെയുണ്ട്. ഒരു കാലത്തും പെന്‍ഷന്‍ പ്രായം കുട്ടുന്നതിനെ പാര്‍ട്ടി അംഗീകരിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

Previous Post Next Post