സ്കൂട്ടർ ഇടിച്ചു ഡ്രൈവിങ്ങ് സ്കൂൾ ഉടമ മരിച്ചു , സംഭവം പൊൻകുന്നത്ത്










പൊൻകുന്നം : ദേശീയ പാതയിൽ സ്കൂട്ടർ ഇടിച്ചു  ഡ്രൈവിങ്ങ് സ്കൂൾ ഉടമ മരിച്ചു.  മുണ്ടക്കയം കൂട്ടിക്കലിലെ ബിസ്മി ഡ്രൈവിങ് സ്കൂൾ ഉടമ  മഠത്തിൽ ജലീൽ (ബിസ്മി ജലീൽ) ആണ് മരിച്ചത്.

പൊൻകുന്നം ആർ.ടി. ഓഫീസിനു സമീപം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ  ഉണ്ടായ അപകടത്തിലാണ് മരണം.
റോഡ് മുറിച്ചു കടക്കുന്നതിനായി നിൽക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 
ഉടൻ തന്നെ പാലായിലെ സ്വകാര്യശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Previous Post Next Post