മണര്‍കാട് ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ ഉത്തരം വെയ്പ്പ് ഫെബ്രുവരി ഏഴിന്

മണര്‍കാട്: ശ്രീഭഗവതി ക്ഷേത്രത്തില്‍ കൃഷ്ണശിലകൊണ്ട് പൂര്‍ണ്ണമായും നിര്‍മ്മിച്ച ചുറ്റമ്പലം, തറ, ഭിത്തി എന്നിവയുടെ പണികള്‍ പൂര്‍ത്തിയായി.

 ചുറ്റമ്പലത്തിന്റെ ഉത്തരം വെയ്പ്പ് തിങ്കളാഴ്ച രാവിലെ 7.20നും 8.50നും മദ്ധ്യേ തന്ത്രി കുരുപ്പക്കാട് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ നടക്കും. 

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചുറ്റമ്പലം ജീര്‍ണ്ണാവസ്ഥയിലായിരുന്നു. ദേവപ്രശ്‌ന വിധി പ്രകാരമാണ് പൊളിച്ച് നീക്കുന്നത്. മേല്‍ക്കൂര തടികൊണ്ട് നിര്‍മ്മിച്ച് ചെമ്പുപാളി പൊതിയാനാണ് പദ്ധതി. പൂര്‍ണ്ണമായും കൃഷ്ണശിലയിലും, തടിയിലും നിര്‍മ്മിച്ച കേരളത്തിലെ അത്യപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാകും മണര്‍കാട് ശ്രീ ഭഗവതി ക്ഷേത്രം.

 തമിഴ്‌നാട്ടിലെ സേലത്തു നിന്നും കൃഷ്ണശിലകള്‍ കൊണ്ടുവന്ന് ട്രിച്ചി നരസിംഹ കുമാര്‍ ആചാരിയുടെ നേതൃത്വത്തിലാണ് കൊത്തുപണികളോടെ തറയും, ഭിത്തിയും നിര്‍മ്മിച്ചിരിക്കുന്നത്. വടക്കന്‍ പറവൂര്‍ പഴയിടത്ത് കൃഷ്ണകുമാര്‍ ആചാരിയുടെ നേതൃത്വത്തിലാണ് തടിപ്പണികള്‍ പുരോഗമിക്കുന്നത്.
Previous Post Next Post