പാലക്കാട്‌ വൻ കഞ്ചാവ് വേട്ട,ഒറീസ്സ സ്വദേശികൾ അറസ്റ്റിൽ




പാലക്കാട് : എക്സൈസ് റേഞ്ച് ഉം പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ഇൻസ്പെക്ടർ ഉം പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലെ വെയിറ്റിംഗ് ഹാളിൽനിന്ന് 
നിന്നും 6.000 കിലോ കഞ്ചാവുമായി ഒഡീഷ കോര പുട്ട് സ്വദേശി കളായ നരേന്ദ്ര നായക് (35)  മഹാദേവ് ബത്ര(35)  എന്നിവരെ അറസ്റ്റ് ചെയ്തു.

 പൊതുവിപണിയിൽ നാലു ലക്ഷത്തോളം രൂപ വിലവരുന്ന ഈ കഞ്ചാവ് കൊല്ലം കൊട്ടാരക്കര ഭാഗത്തേക്ക് ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണ് എന്ന് ആണ് പ്രതി വെളിപെടുത്തിയത്.

ഇതിനുമുൻപും കേരളത്തിലേക്ക് പലപ്രാവശ്യം കഞ്ചാവ് കടത്തിയിട്ടുണ്ട് ഒഡീഷയിൽ നിന്നും ധൻബാദ് എക്സ്പ്രസിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പാലക്കാട് എത്തിച്ചു അവിടെനിന്നും കേരള എക്സ്പ്രസിൽ കൊല്ലത്തേക്ക് കടത്തിക്കൊണ്ടു പോകുന്നതിനായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വിശ്രമമുറിയിൽ ഇരിക്കുമ്പോഴാണ് പ്രതികളെ പിടികൂടിയത്.
 

 

Previous Post Next Post