മേയർക്ക് വരൻ എംഎൽഎ... ആര്യ രാജേന്ദ്രനും സച്ചിൻ ദേവും വിവാഹിതരാകുന്നു


 



തിരുവനന്തപുരം: ബാലുശ്ശേരി എം.എൽ.എ സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. ഒരു മാസത്തിനുശേഷം വിവാഹമുണ്ടാകുമെന്ന് ബന്ധുക്കൾ അറിയിച്ചു. വിവാഹ തീയതി തീരുമാനിച്ചിട്ടില്ലെന്ന് സച്ചിൻെറ പിതാവ് പറഞ്ഞു.

ബാലസംഘം, എസ്.എഫ്.ഐ പ്രവർത്തന കാലം മുതൽ ഇരുവരും സുഹൃത്തുക്കളായിരുന്നു.

കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിൻ ദേവ്. കോഴിക്കോട് ഗവ. ആർട്സ് കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയിട്ടുണ്ട്. കോഴിക്കോട് ലോ കോളജിൽനിന്ന് നിയമ ബിരുദവും നേടി.

തിരുവനന്തപുരം ആൾ സെയിന്റ്സ് കോളജ് വിദ്യാർഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായത്.
Previous Post Next Post