ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ



    
കണ്ണൂര്‍: കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ പാലാമ്പറമ്പ് ലക്ഷംവീട് കോളനിക്ക് സമീപം ഓടികൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച്‌ പൊള്ളലേറ്റ ബൈക്ക് യാത്രക്കാരനെ നില ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൂത്തുപറമ്ബ് നരവൂര്‍ സ്വദേശി അനീഷ് കുമാറിനാണ് പൊള്ളലേറ്റത്.

വ്യാഴാഴ്ച വൈകിട്ട് ആറിന് പാലത്തിന്‍കര - പാലാപറമ്ബ് റോഡില്‍ പാലാപറമ്ബ് ലക്ഷം വീട് കോളനിക്ക് സമീപത്താണ് സംഭവം. ബൈക്കില്‍നിന്ന് ദേഹത്തേക്ക് തീ പടര്‍ന്നതോടെ അനീഷ്‌കുമാര്‍ സമീപത്തെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് ഓടി. അവിടെയുണ്ടായ തൊഴിലാളികള്‍ വെള്ളമൊഴിച്ച്‌ തീ അണക്കുകയും ഉടന്‍ കൂത്തുപറമ്ബ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കൂത്തുപറമ്ബ് അഗ്‌നിരക്ഷാ സേനയെത്തിയാണ് ബൈക്കിലെ തീ അണച്ചത്. എസ്‌ഐ കെ ടി സന്ദീപിന്റെ നേതൃത്വത്തില്‍ കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി. 

 
Previous Post Next Post