വീട്ടു വളപ്പിൽ നിന്നും നിധി കണ്ടെത്തി നിധി കണ്ടെത്തിയത് തൊഴിലുറപ്പു തൊഴിലാളികൾ സ്വർണ്ണ നാണയങ്ങൾ ഉൾപ്പെടെ ഉള്ള നിധി കണ്ടെത്തിയത് തെങ്ങിന് തടം എടുത്തപ്പോൾ

 ( ചിത്രം പ്രതീകാത്മകം ) 

മലപ്പുറം :പൊന്മള ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ മണ്ണഴി കോട്ടപ്പുറത്ത് വീട്ടുവളപ്പില്‍നിന്നു നിധി കണ്ടെത്തി. വാര്‍ഡിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ തെങ്ങിന് കുഴിയെടുക്കുന്നതിനിടെയാണിത്. പ്രദേശത്തെ തെക്കേമുറി കാര്‍ത്ത്യായനിയുടെ പുരയിടത്തിലാണ് നിധി കണ്ടെത്തിയത്.
മണ്‍കലത്തിനുള്ളില്‍ ലോഹപ്പെട്ടിയില്‍ അടച്ച നിലയിലായിരുന്ന നിധി. സ്വര്‍ണനാണയങ്ങളുടെ രൂപത്തിലും മറ്റുമുള്ള പുരാതന ലോഹങ്ങളാണ് പെട്ടിയിലുള്ളത്.

ശനിയാഴ്ച രാവിലെ കുടുംബാംഗങ്ങള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദ്, വൈസ് പ്രസിഡന്റ് കടക്കാടന്‍ ഷൗക്കത്തലി, അംഗങ്ങളായ കെ. രാധ, സുബൈര്‍ പള്ളിക്കര, കെ.ടി. അക്ബര്‍, മുന്‍ പഞ്ചായത്തംഗം കെ. നാരായണന്‍കുട്ടി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്ന് പോലീസ്സ്റ്റേഷനിലും വില്ലേജ് ഓഫീസിലും അറിയിക്കുകയുംചെയ്തു.

ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചശേഷം ലോഹപ്പെട്ടിയുള്‍പ്പെടെയുള്ള വസ്തുക്കള്‍ ഭൂവുടമ കാര്‍ത്ത്യായനിയുടെ മകന്‍ പുഷ്പരാജിന്റെ സാന്നിധ്യത്തില്‍ വില്ലേജ് ഓഫീസ് ജീവനക്കാര്‍ ജില്ലാ സിവില്‍സ്റ്റേഷനിലെ ട്രഷറിയില്‍ ഏല്‍പ്പിച്ചു. ഇവ പരിശോധിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പുരാവസ്തുവകുപ്പ് അറിയിച്ചു.
Previous Post Next Post