ഇന്ത്യയിലെ ഏറ്റവും മോശം ഹൈവേകള്‍ കേരളത്തിലെന്ന് അഭിപ്രായ സര്‍വേ, രണ്ടാം സ്ഥാനം മഹാരാഷ്ട്രയ്ക്ക്







ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും മോശം ഹൈവേകള്‍ കണ്ടെത്താനുള്ള സര്‍വേയില്‍ കേരളം ഒന്നാം സ്ഥാനത്ത്. സ്വകാര്യ ഓട്ടോമൊബൈല്‍ വെബ്സൈറ്റായ ടീം ബി എച്ച്‌ പിയുടെ ഓണ്‍ലൈന്‍ സ‌ര്‍വേയിലാണ് രാജ്യത്തെ ഏറ്റവും മോശം റോഡുകള്‍ കേരളത്തിലാണെന്ന അഭിപ്രായം ഉയര്‍ന്നത്.
സ‌ർവേയില്‍ നിന്ന് വടക്ക് കിഴക്ക് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന മലയോര മേഖലകളെ അവരുടെ പ്രത്യേക സാഹചര്യങ്ങള്‍ കാരണം ഒഴിവാക്കിയാണ് സർവേ നടന്നതെന്ന് ബിഎച്പി ടീം പറഞ്ഞു.
റോഡുകള്‍ക്കുള്ള വീതി, സുരക്ഷിതത്വം, യാത്രാസുഖം, പൊതുശൗചാലയ സൗകര്യങ്ങള്‍, ഡ്രൈവിംഗ് സംസ്കാരം, സ്ട്രീറ്റ് ലൈറ്റ്, സൈന്‍ ബോ‌ര്‍ഡുകള്‍ എന്നിവയെ മുന്‍നിര്‍ത്തിയാണ് സര്‍വേയില്‍ പങ്കെടുക്കുന്നവ‌ര്‍ അവരവരുടെ അഭിപ്രായം വ്യക്തമാക്കിയത്.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 38.12 ശതമാനം പേ‌ര്‍ കേരളത്തിലെ റോഡ് സാഹചര്യങ്ങളാണ് ഏറ്റവും മോശമെന്ന് വിലയിരുത്തുന്നു. 29.11 ശതമാനം പേ‌ര്‍ മഹാരാഷ്ട്രയ്ക്ക് വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. സ‌ര്‍വേ അനുസരിച്ച്‌ തമിഴ്നാട്ടിലാണ് രാജ്യത്തെ ഏറ്റവും മികച്ച റോഡുകള്‍. 0.56 ശതമാനം പേര്‍ മാത്രമാണ് തമിഴ്നാട്ടിലെ റോഡുകള്‍ മോശമാണെന്ന് അഭിപ്രായപ്പെട്ടിട്ടുള്ളത്.


Previous Post Next Post