പ്രശസ്ത വാസ്തുവിദ്യാ വിദഗ്ദ്ധൻ പാമ്പാടി പാറക്കൽ പി .എസ്സ് ഗോപാലനാചാരി അന്തരിച്ചു... ഓർമ്മയായത് വാസ്തുകലയുടെ അഗ്രഗണ്യൻ



ജോവാൻ മധുമല 
ന്യൂസ് ഡെസ്ക് കേരളം 
പാമ്പാടി: പ്രശസ്ത വാസ്തുവിദ്യാ വിദഗ്ദ്ധൻ പാറക്കൽ പി .എസ്സ് ഗോപാലനാചാരി അന്തരിച്ചു  ഓർമ്മയായത് വാസ്തുകലയുടെ അഗ്രഗണ്യൻ പാമ്പാടിയുടെ ചരിത്രത്തിൽ ഗോപാലനാചാരി ഒഴിച്ചുകൂടാനാവത്ത വ്യക്തിത്വം ആയിരുന്നു തൻ്റെ ജീവിതം വാസ്തുവിദ്യക്കായി ഉഴിഞ്ഞു വച്ച വ്യക്തിത്വം ആയിരുന്നു അദ്ധേഹം പാരമ്പര്യമായി ലഭിച്ച അനുഭവസമ്പത്തിലൂടെ കേരളത്തിലും കേരളത്തിനു പുറത്ത് വിവിധ സംസ്ഥാനനങ്ങളിലുമായി പതിനായിരത്തിലധികം വീടുകളുടെയും സ്ഥാപനങ്ങളുടെയും സ്ഥാനം വിധിപ്രകാരം  വാസ്തു കാര്യങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് 

കിണറുകളുടെ സ്ഥാനം കാണുന്നതിലും പ്രഗത്ഭൻ ആയിരുന്നു അന്തരിച്ച ഗോപാലൻ ആചാരി കൂടാതെ ദേവാലയങ്ങളുടെ സ്ഥാനവും പുനർനിർമ്മാണത്തിലും പ്രശസ്തനായിരുന്നു
പിതാവിൻ്റെ പാത പിൻതുടർന്ന് രണ്ടാമത്തെ മകൻ P G ശ്രീനിവാസൻ വാസ്തു രംഗത്ത് ഇപ്പോൾ ഉണ്ട് പാരമ്പര്യ പഠനത്തിനു ശേഷം ആറൻമുള വാസ്തുവിദ്യാകേന്ദ്രത്തിൽ നിന്നും തുടർ പഠനവും ശ്രീനിവാസൻ നടത്തിയിട്ടുണ്ട് 

. ഭാര്യ പരേതയായ ഏണാക്ഷി കുറിച്ചി കിഴക്കേകുറ്റ് കുടുംബാംഗം ആണ്.  മക്കൾ:   ശ്രീലത, ശ്രീകുമാർ, ശ്രീനിവാസൻ (വാസ്തു ശാസ്ത്ര വിദഗ്ദ്ധൻ), ശ്രീജിത്ത്, ശ്രീലേഷ് (ബാംഗ്ലൂർ). മരുമക്കൾ : സുശീലൻ പേരൂർ, സിന്ധു (സീനിയർ സിവിൽ പോലീസ് ഓഫീസർ മണർകാട് പോലീസ് സ്റ്റേഷൻ, മഞ് ജു വാകത്താനം, ആഷ പത്തനാട്, ദിവ്യ കീഴ് വായ്പൂർ. സംസ്കാരം :നാളെ  ( 7/2/2022)  തിങ്കൾ രാവിലെ 11 ന് വീട്ടു വളപ്പിൽ
Previous Post Next Post