കേരളത്തിലെ ബിവറേജുകളില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞിരുന്ന ജവാന്‍ റം ഉല്‍പാദനം കൂട്ടാന്‍ നീക്കം.

കേരളത്തിലെ ബിവറേജുകളില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞിരുന്ന ജവാന്‍ റം ഉല്‍പാദനം കൂട്ടാന്‍ നീക്കം. തിരുവല്ല പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലെ ഉല്‍പാദനമാണ് വര്‍ധിപ്പിക്കുന്നത്. ഇതിന് അനുമതി തേടി ബിവറേജ്‌സ് കോര്‍പറേഷന്‍ സര്‍ക്കാരിനെ സമീപിച്ചു. ജവാന്‍ ക്ഷാമം പരിഹരിക്കാന്‍ ഉല്‍പാദനം ഇരട്ടിയാക്കണമെന്നാണ് ആവശ്യം.

67500 ലിറ്റര്‍ ജവാനാണ് പുളിക്കീഴ് ഫാക്ടറിയില്‍ ദിനംപ്രതി ഉല്‍പാദിപ്പിക്കുന്നത്. ഇത് 144000 ലിറ്റര്‍ ആക്കി ഉയര്‍ത്തണമെന്നാണ് ആവശ്യം. ഉല്‍പാദന വര്‍ധനവിനുള്ള സാഹചര്യം ഫാക്ടറിയിലുണ്ടെന്നും കോര്‍പറേഷന്‍ പറയുന്നു. ഉല്‍പാദനം ഉയര്‍ത്തുന്നതോടെ 300 പേര്‍ക്ക് കൂടി ജോലിയും ലഭിക്കും. കരാര്‍ അടിസ്ഥാനത്തില്‍ 150 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. 

പാക്കിംഗ് വിഭാഗത്തിലടക്കം കുടുംബശ്രീവനിതകളാണ് ഇവിടെ കരാര്‍ പ്രകാരം ജോലി ചെയ്യുന്നത്. ഉല്‍പാദനം കൂട്ടാനുള്ള എംഡിയുടെ കത്തിന് അനുമതി ലഭിച്ചാലും ഫല്‍പാദനം കൂട്ടാന്‍ ആറ് മാസത്തോളം സമയമെടുക്കും. അതേസമയം, സ്പിരിറ്റ് മോഷണവുമായി ബന്ധപ്പെട്ട് കെമിസ്റ്റ് അറസ്റ്റിലായതോടെ താല്‍ക്കാലിക കെമിസ്റ്റാണ് മദ്യത്തിനുള്ള കൂട്ട് തയാറാക്കുന്നത്.
Previous Post Next Post